ഇടുക്കി: കൈപ്പത്തിയെന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്ന എം.എം.മണിയുടെ പരാമർശത്തിന് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി റോയ് കെ.പൗലോസ്. മണിയുടെ കുടുംബത്തിൽ ഉള്ളവർ പോലും ഇത്തവണ കൈപ്പത്തിക്കാണ് വോട്ട് ചെയ്തത്.
കൈപ്പത്തി ചിഹ്നത്തെ അവഹേളിച്ചത് ശരിയായില്ല. ഒരു മുതിർന്ന നേതാവിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് മണിയുടേതെന്നും റോയ് കെ. പൗലോസ് പറഞ്ഞു. ഇത്തരം പ്രസ്താവനകളാണ് എൽഡിഎഫ് ഇക്കുറി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാൻ കാരണം. ബിജെപിയെ സഹായിക്കാൻ മാത്രമേ ഇത്തരം പ്രസ്താവന ഉപകരിക്കൂ.
ഇടുക്കി ജില്ല യുഡിഎഫ് തൂത്തുവാരും. നൂറുശതമാനം വിജയ പ്രതീക്ഷയുള്ളതുകൊണ്ടാണ് പ്രചാരണ വാഹനം തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Tags : roy k. paulose udf m.m.mani ldf idukki