തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച് സിപിഎം നേതാവ് എം.എം. മണി. മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിൽ നിരവധി ആളുകൾ അവകാശവാദം ഉന്നയിക്കുന്നതിനെ ചൂണ്ടിക്കാട്ടിയാണ് പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എം.മണി പരിഹാസവുമായി രംഗത്തെത്തിയത്. യുഡിഎഫിന്റെ മുഖ്യമന്ത്രി കസേര ബഞ്ചാക്കാൻ ആലോചനയുണ്ടെന്നാണ് എം.എം. മണി ചിത്രം ഉൾപ്പെടെ പങ്കുവച്ചുകൊണ്ട് പരിഹാസം ഉയർത്തിയത്.
സംസ്ഥാനത്ത് യുഡിഎഫിന് അധികാരം കിട്ടില്ലെന്നും മണി പോസ്റ്റിൽ പരോക്ഷമായി ആരോപിക്കുന്നുണ്ട്. മെയ് നാലു വരെ യുഡിഎഫിൽ കലഹം ഒഴിവാക്കാൻ ധാരണയെന്ന് കുറിച്ച മണി തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം ലീഗ് കൊണ്ടുപോകാതെ ശ്രദ്ധിക്കാനും പറഞ്ഞു.