മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പെരുവ ജംഗ്ഷനിലെ ഓടകള്‍ വൃത്തിയാക്കിയ മാലിന്യം മാര്‍ക്കറ്റിനുള്ളില്‍ കൂട്ടിയിട്ടിരിക്കുന്നു.
പെരുവ: മാര്‍ക്കറ്റിനുള്ളില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. മഴ ശക്തമായാല്‍ മാലിന്യമപ്പാടെ ഒഴുകി സമീപത്തെ പുരയിടങ്ങളിലേക്കും കിണറുകളിലേക്കും വ്യാപിക്കും. മുളക്കുളം പഞ്ചായത്തിലെ പെരുവ മാര്‍ക്കറ്റില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യമാണ് നാട്ടുകാര്‍ക്ക് ദുരിതമാകുന്നത്.
മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പെരുവ ജംഗ്ഷനിലെ ഓടകളും മറ്റും വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് മാര്‍ക്കറ്റിനുള്ളില്‍ കൂട്ടിയിട്ടിരിക്കുന്നത്. ദിവസവും നൂറുകണക്കിന് ആളുകള്‍ മത്സ്യവും മാംസവും വാങ്ങുന്നതിന് വന്നുപോകുന്ന സ്ഥലമാണിത്.
മഴ ശക്തമായാല്‍ മാലിന്യം കടുത്തുരുത്തി-പെരുവ റോഡിലേക്ക് ഒഴുകിയെത്തും. ഇതു കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാകും. എത്രയും വേഗം മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham Kottayam