Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhimrao Ramji Ambedkar

അം​​​​​ബേ​​​​​ദ്ക​​​​​റെ വാ​​​​​യി​​​​​ക്കാം, ദു​​​​​ർ​​​​​വ്യാ​​​​​ഖ്യാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്ലാ​​​​​തെ

ഡോ. ​​​​​​ബി.​​​​​​ആ​​​​​​ർ. അം​​​​​​ബേ​​​​​​ദ്ക​​​​​​ർ അ​​​​​​ന്ത​​​​​​രി​​​​​​ച്ചി​​​​​​ട്ട് ഇ​​​​​​ന്ന് 69 വ​​​​​​ർ​​​​​​ഷം. വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മോ വി​​​​​​രു​​​​​​ദ്ധ​​​​​​മോ ആ​​​​​​യ ചി​​​​​​ന്താ​​​​​​ധാ​​​​​​ര​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​രാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ട്ടും ഗാ​​​​​​ന്ധി​​​​​​ജി​​​​​​യെ​​​​​​യും നെ​​​​​​ഹ്റു​​​​​​വി​​​​​​നെ​​​​​​യും അം​​​​​​ബേ​​​​​​ദ്ക​​​​​​റെ​​​​​​യും സ്വ​​​​​​ത​​​​​​ന്ത്ര ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​ർ മാ​​​​​​നി​​​​​​ക്കു​​​​​​ക​​​​​​യും വാ​​​​​​യി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ അ​​​​​​നീ​​​​​​തി​​​​​​യാ​​​​​​യ ഉ​​​​​​ച്ച​​​​​​നീ​​​​​​ച​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ വേ​​​​​​രു​​​​​​ക​​​​​​ളെ തെ​​​​​​ര​​​​​​ഞ്ഞ​​​​​​തി​​​​​​നാ​​​​​​ലും അ​​​​​​തി​​​​​​ന്‍റെ സ​​​​​​വ​​​​​​ർ​​​​​​ണ ​​​​​​മ​​​​​​ത​​​​​​ബ​​​​​​ന്ധ​​​​​​ത്തെ നി​​​​​​ഷ്ക​​​​​​രു​​​​​​ണം ആ​​​​​​ക്ര​​​​​​മി​​​​​​ച്ച​​​​​​തി​​​​​​നാ​​​​​​ലും കൂ​​​​​​ടു​​​​​​ത​​​​​​ൽ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ലും ഇ​​​​​​തി​​​​​​ൽ അം​​​​​​ബേ​​​​​​ദ്ക​​​​​​റു​​​​​​ടെ ര​​​​​​ച​​​​​​ന​​​​​​ക​​​​​​ളാ​​​​​​ണ് ബു​​​​​ദ്ധി​​​​​ക്കു കൂ​​​​​​ടു​​​​​​ത​​​​​​ൽ പ്ര​​​​​​കോ​​​​​​പ​​​​​​ന​​​​​​പ​​​​​​രം.

ഇ​​​​​​ന്നാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ എ​​​​​​ഴു​​​​​​താ​​​​​​ൻ പ​​​​​​റ്റാ​​​​​​ത്ത ആ ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ൽ ആ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തു​​​​​​ന്നു​​​​​​മു​​​​​​ണ്ട്. പ​​​​​​ല​​​​​​രും താ​​​​​​ന്താ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​വ​​​​​​ശ്യ​​​​​​ത്തി​​​​​​ന​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് അം​​​​​​ബേ​​​​​​ദ്ക​​​​​​ർ ര​​​​​​ച​​​​​​ന​​​​​​ക​​​​​​ളെ വ്യാ​​​​​​ഖ്യാ​​​​​​നി​​​​​​ക്കു​​​​​​ക​​​​​​യോ ചു​​​​​​രു​​​​​​ക്കു​​​​​​ക​​​​​​യോ ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള വാ​​​​​​യ​​​​​​ന​​​യ്​​​​​​ക്കാ​​​​​​ണ് പ്ര​​​​​​സ​​​​​​ക്തി. വ​​​​​​ർ​​​​​​ണ​​​​​​വെ​​​​​​റി​​​​​​യാ​​​​​​യാ​​​​​​ലും വ​​​​​​ർ​​​​​​ഗീ​​​​​​യ​​​​​​ത​​​​​​യാ​​​​​​യാ​​​​​​ലും തീ​​​​​​വ്ര​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യാ​​​​​​ലും അ​​​​​​വ​​​​​​യോ​​​​​ടു പ​​​​​​രോ​​​​​​ക്ഷ​​​​​​മാ​​​​​​യി​​​​​​പ്പോ​​​​​​ലും സ​​​​​​ന്ധി ചെ​​​​​​യ്യു​​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് അം​​​​​​ബേ​​​​​​ദ്ക​​​​​​റെ ഉ​​​​​​ച്ച​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​കി​​​​​​ല്ല.


താ​​​​​​ഴ്ന്ന ജാ​​​​​​തി​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ ക്ലാ​​​​​​സി​​​​​​ന്‍റെ മൂ​​​​​​ല​​​​​​യി​​​​​​ൽ വി​​​​​​രി​​​​​​ച്ച ചാ​​​​​​ക്കി​​​​​​ലി​​​​​​രു​​​​​​ന്നു പ​​​​​​ഠി​​​​​​ച്ച, സ​​​​​​ഹ​​​​​​പാ​​​​​​ഠി​​​​​​ക​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന പാ​​​​​​ത്ര​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു വെ​​​​​​ള്ളം കു​​​​​​ടി​​​​​​ക്കാ​​​​​​ൻ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മി​​​​​​ല്ലാ​​​​​​തി​​​​​​രു​​​​​​ന്ന, ഉ​​​​​​ന്ന​​​​​​ത​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ട്ടും ജോ​​​​​​ലി​​​​​​ക്കു ത​​​​​​ട​​​​​​സ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന ആ​​​​​​ൾ, അ​​​​​​തേ രാ​​​​​​ജ്യ​​​​​​ത്തെ ഭ​​​​​​ര​​​​​​ണാ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ളും ജ​​​​​​ന​​​​​​ങ്ങ​​​​​​ളും എ​​​​​​ങ്ങ​​​​​​നെ പെ​​​​​​രു​​​​​​മാ​​​​​​റ​​​​​​ണ​​​​​​മെ​​​​​​ന്നു നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ ശി​​​​​​ൽ​​​​​​പി​​​​​​യാ​​​​​​യി എ​​​​​​ന്ന​​​​​​താ​​​​​​ണ് ഡോ. ​​​​​​ബി.​​​​​​ആ​​​​​​ർ. അം​​​​​​ബേ​​​​​​ദ്ക​​​​​​റു​​​​​​ടെ ജീ​​​​​​വ​​​​​​ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ധ്യാ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്ന്. ഔ​​​​​​പ​​​​​​ചാ​​​​​​രി​​​​​​ക വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​വും വാ​​​​​​യ​​​​​​ന​​​​​​യു​​​​​​മാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ ക​​​​​​രു​​​​​​ത്ത​​​​​​നാ​​​​​​ക്കി​​​​​​യ​​​​​​ത്. അ​​​​​​ദ്ദേ​​​​​​ഹം 20 വ​​​​​​ർ​​​​​​ഷ​​​​​​ത്തോ​​​​​​ളം ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന മും​​​​​​ബൈ ദാ​​​​​​ദ​​​​​​റി​​​​​​ലെ വീ​​​​​​ട്ടി​​​​​​ൽ 50,000 പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു.

പ​​​​​​ട്ടാ​​​​​​ള​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്ന അ​​​​​​ച്ഛ​​​​​​ന്‍റെ വ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ വ​​​​​​ലി​​​​​​യൊ​​​​​​രു ഭാ​ഗം മ​​​​​​ക​​​​​​നു പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ൾ വാ​​​​​​ങ്ങാ​​​​​​ൻ കൊ​​​​​​ടു​​​​​​ത്തി​​​​​​രു​​​​​​ന്നു. ബു​​​​​​ദ്ധ​മ​ത​ത്തി​ലാ​ണ് അ​ദ്ദേ​ഹം ആ​​​​​​കൃ​​​​​​ഷ്ട​​​​​​നാ​​​​​​യ​​​​​​ത്. അ​​​​​​ത് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ സ്വ​​​​​​കാ​​​​​​ര്യ​​​​​​ത​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. വി​​​​​​വി​​​​​​ധ ജാ​​​​​​തി-​​​​​​മ​​​​​​ത​​​​​​ങ്ങ​​​​​​ളി​​​​​​ലെ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചോ ദു​​​​​​ർ​​​​​​വൃ​​​​​​ത്തി​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചോ ഉ​​​​​​ള്ള അം​​​​​​ബേ​​​​​​ദ്ക​​​​​​റു​​​​​​ടെ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​​ൾ എ​​​​​​ക്കാ​​​​​​ല​​​​​​വും ച​​​​​​ർ​​​​​​ച്ചാ​​​​​​വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ജാ​​​​​​തിവ്യ​​​​​​വ​​​​​​സ്ഥ ഉ​​​​​​ള്ള​​​​​​തി​​​​​​നാ​​​​​​ലും അ​​​​​​തി​​​​​​ന്‍റെ തി​​​​​​ക്ത​​​​​​ഫ​​​​​​ലം അ​​​​​​ദ്ദേ​​​​​​ഹം​​​​​​ത​​​​​​ന്നെ അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള​​​​​​തി​​​​​​നാ​​​​​​ലും ഹി​​​​​​ന്ദു​​​​​​മ​​​​​​ത​​​​​​ത്തി​​​​​​നു കൂ​​​​​​ടു​​​​​​ത​​​​​​ൽ പ്ര​​​​​​ഹ​​​​​​ര​​​​​​മേ​​​​​​റ്റി​​​​​​ട്ടു​​​​​​ണ്ട്.

“അ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ അ​​​​​​ഥ​​​​​​വാ ജാ​​​​​​തി​​​​​​ഭ്ര​​​​​​ഷ്ട​​​​​​ർ വ​​​​​​ർ​​​​​​ണ​​​​​​വ്യ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ടെ ഉ​​​​​​പോ​​​​​​ത്പ​​​​​​ന്ന​​​​​​മാ​​​​​​ണ്. ജാ​​​​​​തി​​​​​​ക​​​​​​ൾ ഉ​​​​​​ള്ളി​​​​​​ട​​​​​​ത്തോ​​​​​​ളം ജാ​​​​​​തി​​​​​​ഭ്ര​​​​​​ഷ്ട​​​​​​രും ഉ​​​​​​ണ്ടാ​​​​​​കും. ജാ​​​​​​തി​​​​​​വ്യ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ടെ ഉ​​​​​​ന്മൂ​​​​​​ല​​​​​​ന​​​​​​മ​​​​​​ല്ലാ​​​​​​തെ മ​​​​​​റ്റൊ​​​​​​ന്നി​​​​​​നും ജാ​​​​​​തി​​​​​​ഭ്ര​​​​​​ഷ്ടി​​​​​​നെ മോ​​​​​​ചി​​​​​​പ്പി​​​​​​ക്കാ​​​​​​നാ​​​​​​കി​​​​​​ല്ല.’’ ജാ​​​​​​തി ഉ​​​​​​ന്മൂ​​​​​​ല​​​​​​നം എ​​​​​​ന്ന കൃ​​​​​​തി, ഹി​​​​​​ന്ദു​​​​​​വെ​​​​​​ന്നോ ക്രി​​​​​​സ്ത്യാ​​​​​​നി​​​​​​യെ​​​​​​ന്നോ മു​​​​​​സ്‌​​​​​​ലി​​​​​​മെ​​​​​​ന്നോ ഭേ​​​​​​ദ​​​​​​മി​​​​​​ല്ലാ​​​​​​തെ സ​​​​​​വ​​​​​​ർ​​​​​​ണ മ​​​​​​നോ​​​​​​ഭാ​​​​​​വം ഉ​​​​​​ള്ളി​​​​​​ട​​​​​​ത്തോ​​​​​​ളം കാ​​​​​​ലം പ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​ണ്. തീ​​​​​​വ്ര​​​​​​ത​​​​​​യി​​​​​​ൽ വ്യ​​​​​​ത്യാ​​​​​​സ​​​​​​മു​​​​​​ണ്ടാ​​​​​​കാ​​​​​​മെ​​​​​​ങ്കി​​​​​​ലും ദ​​​​​​ളി​​​​​​ത് ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ ഇ​​​​​​ന്നും വി​​​​​​വേ​​​​​​ച​​​​​​നം നേ​​​​​​രി​​​​​​ടു​​​​​​ന്നു​​​​​​ണ്ട്.

പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഇ​​​​​​ന്ത്യാ വി​​​​​​ഭ​​​​​​ജ​​​​​​നം എ​​​​​​ന്ന പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ൽ, ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ചു പ​​​​​​റ​​​​​​യു​​​​​​ന്നു: “ഇ​​​​​​സ്‌​​​​​​ലാം സ്വ​​​​​​ത​​​​​​ന്ത്ര ചി​​​​​​ന്ത​​​​​​യെ പീ​​​​​​ഡി​​​​​​പ്പി​​​​​​ച്ച​​​​​​ത്, മ​​​​​​റ്റു മ​​​​​​ത​​​​​​ങ്ങ​​​​​​ളെ അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച് കൂ​​​​​​ടു​​​​​​ത​​​​​​ൽ അ​​​​​​ക്ര​​​​​​മാ​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​യെ​​​​​​ന്ന​​​​​​ല്ല, മ​​​​​​റി​​​​​​ച്ച് കൂ​​​​​​ടു​​​​​​ത​​​​​​ൽ ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യി എ​​​​​​ന്നാ​​​​​​ണു ഞാ​​​​​​ൻ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്.’’ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ മു​​​​​​സ്‌​​​​​​ലിം​​​​​​ക​​​​​​ൾ​​​​​​ക്കും, ഹി​​​​​​ന്ദു​​​​​​ക്ക​​​​​​ളു​​​​​​ടെ എ​​​​​​ല്ലാ സാ​​​​​​മൂ​​​​​​ഹി​​​​​​ക തി​​​​​​ന്മ​​​​​​ക​​​​​​ളും അ​​​​​​തി​​​​​​ലു​​​​​​പ​​​​​​രി ചി​​​​​​ല​​​​​​തും ഉ​​​​​​ണ്ടെ​​​​​​ന്നു പ​​​​​​റ​​​​​​യു​​​​​​ന്നി​​​​​​ട​​​​​​ത്ത് സ്ത്രീ​​​​​​ക​​​​​​ളോ​​​​​​ടു വേ​​​​​​ർ​​​​​​തി​​​​​​രി​​​​​​വു കാ​​​​​​ണി​​​​​​ക്കു​​​​​​ന്ന പ​​​​​​ർ​​​​​​ദ സ​​​​​​ന്പ്ര​​​​​​ദാ​​​​​​യ​​​​​​ത്തെ അ​​​​​​ദ്ദേ​​​​​​ഹം ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ക്കു​​​​​​ന്നു.

ഇ​​​​​​സ്‌​​​​​​ലാം ഒ​​​​​​രു പി​​​​​​ടി​​​​​​വാ​​​​​​ശി​​​​​​യു​​​​​​ടെ വാ​​​​​​ഴ്ച​​​​​​യാ​​​​​​ണെ​​​​​​ന്നും മ​​​​​​നു​​​​​​ഷ്യ​​​​​​വം​​​​​​ശം ഇ​​​​​​തു​​​​​​വ​​​​​​രെ വ​​​​​​ഹി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള​​​​​​തി​​​​​​ൽവ​​​​​​ച്ച് ഏ​​​​​​റ്റ​​​​​​വും ഭാ​​​​​​ര​​​​​​മേ​​​​​​റി​​​​​​യ ച​​​​​​ങ്ങ​​​​​​ല​​​​​​യാ​​​​​​ണ​​​​​​തെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു. വ​​​​​​സ്തു​​​​​​ത ഇ​​​​​​താ​​​​​​യി​​​​​​രി​​​​​​ക്കേ, അം​​​​​​ബേ​​​​​​ദ്ക​​​​​​റെ പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​മാ​​​​​​യി പ്ര​​​​​​ഘോ​​​​​​ഷി​​​​​​ക്കു​​​​​​ന്ന ചി​​​​​​ല​​​​​​ർ പ​​​​​​രോ​​​​​​ക്ഷ​​​​​​മാ​​​​​​യി മ​​​​​​ത​​​​​​മൗ​​​​​​ലി​​​​​​ക​​​​​​വാ​​​​​​ദ​​​​​​ത്തെ പൊ​​​​​​തി​​​​​​ഞ്ഞു​​​​​​പി​​​​​​ടി​​​​​​ക്കു​​​​​​ന്ന​​​​​​തും വ​​​​​​ക്താ​​​​​​ക്ക​​​​​​ളാ​​​​​​കു​​​​​​ന്ന​​​​​​തും അം​​​​​​ബേ​​​​​​ദ്ക​​​​​​ർ നി​​​​​​ന്ദ​​​​​​യാ​​​​​​ണ്. മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തെ ഇ​​​​​​ര​​​​​​യാ​​​​​​ക്കു​​​​​​ന്ന ചൂ​​​​​​ണ്ട​​​​​​ക​​​​​​ളെ ചി​​​​​​ല​​​​​​രെ​​​​​​ങ്കി​​​​​​ലും തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യു​​​​​​ന്നി​​​​​​ല്ല.


ഹി​​​​​​ന്ദു​​​​​​വോ ക്രി​​​​​​സ്ത്യാ​​​​​​നി​​​​​​യോ മു​​​​​​സ്‌​​​​​​ലി​​​​​​മോ ആ​​​​​​ക​​​​​​ട്ടെ, കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ​​​പോ​​​​​​ലും വ​​​​​​ർ​​​​​​ഗീ​​​​​​യവി​​​​​​രു​​​​​​ദ്ധ​​​​​​രെ​​​​​​ന്നു പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​വ​​​​​​രി​​​​​​ലേ​​​​​​റെ​​​​​​യും ഏ​​​​​​തെ​​​​​​ങ്കി​​​​​​ലു​​​​​​മൊ​​​​​​ന്നി​​​​​​ൽ ല​​​​​​ജ്ജ​​​​​​യി​​​​​​ല്ലാ​​​​​​തെ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ദൈ​​​​​​വ​​​​​​ത്തി​​​​​​നു​​​​​​ള്ള​​​​​​തു ദൈ​​​​​​വ​​​​​​ത്തി​​​​​​നും സീ​​​​​​സ​​​​​​റി​​​​​​നു​​​​​​ള്ള​​​​​​തു സീ​​​​​​സ​​​​​​റി​​​​​​നും കൊ​​​​​​ടു​​​​​​ത്ത് ആ​​​​​​ത്മീ​​​​​​യ-​​​​​​ഭൗ​​​​​​തി​​​​​​ക സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളെ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു പ​​​​​​ക​​​​​​രം, മ​​​​​​ത​​​​​​ത്തെ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​വു​​​​​​മാ​​​​​​യി കൂ​​​​​​ട്ടി​​​​​​ക്കെ​​​​​​ട്ടു​​​​​​ന്ന​​​​​​താ​​​​​​ണ് സ​​​​​​മ​​​​​​കാ​​​​​​ലി​​​​​​ക അ​​​​​​സ്വ​​​​​​സ്ഥ​​​​​​ത​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​ധാ​​​​​​ന കാ​​​​​​ര​​​​​​ണം.

ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ-​​​​​​മ​​​​​​തേ​​​​​​ത​​​​​​ര രാ​​​​​​ജ്യ​​​​​​ത്തെ പൂ​​​​​​ർ​​​​​​ണ​​​​​​ത​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ നാം ​​​​​​ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യോ​​​​​​ടൊ​​​​​​പ്പം അം​​​​​​ബേ​​​​​​ദ്ക​​​​​​റു​​​​​​ടെ കൃ​​​​​​തി​​​​​​ക​​​​​​ളും വാ​​​​​​യി​​​​​​ക്കേ​​​​​​ണ്ട​​​​​​താ​​​​​​ണ്. എ​​​​​​ല്ലാം അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നി​​​​​​ല്ല. പ​​​​​​ക്ഷേ, അ​​​​​​തി​​​​​​ന്‍റെ പ​​​​​​ക്ഷ​​​​​​പാ​​​​​​ത​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ൽ കു​​​​​​ടു​​​​​​ങ്ങി​​​​​​പ്പോ​​​​​​ക​​​​​​രു​​​​​​ത്.

Latest News

Corehub Up