ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ ഇന്ത്യ മുന്നണിയുടെ പ്രതിഷേധങ്ങൾ തുടരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ. തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കും തീവ്ര വോട്ടർ പട്ടിക പരിഷ്കരണങ്ങൾക്കുമെതിരെ ഇന്ത്യ മുന്നണി ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ മാർച്ചിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ സംരക്ഷിക്കുന്നതിനായി പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുണ്ടെന്നും, നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതുവരെ ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുമെന്നും ഹൂഡ വ്യക്തമാക്കി. ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചാ അപേക്ഷ തള്ളപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ പ്രതിഷേധം കൂടുതൽ ശക്തമായിരിക്കുകയാണ്.