x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്കും വ​രെ സ​മ​രം തു​ട​രും: ഭൂ​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ

ഓൺലൈൻ ഡെസ്ക്
Published: October 12, 2026 10:21 AM IST | Updated: October 12, 2026 10:21 AM IST

ഭൂപീന്ദർ സിംഗ് ഹൂഡ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്കു​ന്ന​ത് വ​രെ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും ഹ​രി​യാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഭൂ​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ. തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ടു​ക​ൾ​ക്കും തീ​വ്ര വോ​ട്ട​ർ പ‌​ട്ടി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ൾ​ക്കു​മെ​തി​രെ  ഇ​ന്ത്യ മു​ന്ന​ണി ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​ണ്ടെ​ന്നും, നീ​തി​യു​ക്ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കു​ന്ന​തു​വ​രെ ഈ ​പോ​രാ​ട്ടം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്നും ഹൂ​ഡ വ്യ​ക്ത​മാ​ക്കി. ചീ​ഫ് ജ​സ്റ്റി​സു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ചാ അ​പേ​ക്ഷ ത​ള്ള​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. 

Tags : BhupinderSinghHooda CECGyaneshKumar INDIAblocprotest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up