കണ്ണൂർ: സൈക്കിളിൽ നിന്നു വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ചാല തന്നട സെൻട്രൽ യുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനി ആയിഷ മർവ (12) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ 20ന് വൈകുന്നേരമായിരുന്നു സംഭവം. വീടിനു സമീപത്തെ റോഡിലൂടെ സൈക്കിൾ ഓടിച്ചു പോകുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ക്ഷതം സംഭവിച്ച ആയിഷ മർവ നാലുദിവസമായി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.
ഇന്നലെ ഉച്ചയോടെയായിരുന്നു മരിച്ചത്. കബറടക്കം പൊതുവാച്ചേരി ജുമാമസ്ജിദ് കബർസ്ഥാനിൽ നടത്തി. മുഹമ്മദ് ഫൈസൽ-നസരിയ ദന്പതികളുടെ മകളാണ്. സഹോദരൻ: മുഹമ്മദ് നാസിം.