x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ക്കി​ളി​ൽനി​ന്നു വീ​ണ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു


Published: June 24, 2026 10:01 PM IST | Updated: June 24, 2026 10:01 PM IST

ക​ണ്ണൂ​ർ: സൈ​ക്കി​ളി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ചാ​ല ത​ന്ന​ട സെ​ൻ​ട്ര​ൽ യു​പി സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​യി​ഷ മ​ർ​വ (12) ആ​ണ് മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ 20ന് ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ സൈ​ക്കി​ൾ ഓ​ടി​ച്ചു പോ​കു​മ്പോ​ൾ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് സ​മീ​പ​ത്തെ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്ക് ക്ഷ​തം സം​ഭ​വി​ച്ച ആ​യി​ഷ മ​ർ​വ നാ​ലു​ദി​വ​സ​മാ​യി ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​രി​ച്ച​ത്. കബറടക്കം പൊതുവാച്ചേരി ജുമാമസ്ജിദ് കബർസ്ഥാനിൽ നടത്തി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ-​ന​സ​രി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ: മു​ഹ​മ്മ​ദ് നാ​സിം.

Tags : Student dies falling bicycle

Recent News

Corehub Up