Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BijendraGupta

മാ​സ​ങ്ങ​ൾ നീ​ണ്ട തിെര​ച്ചി​ൽ; മ​ഹാ​രാ​ഷ്ട്ര ടി​ഇ​ടി ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ചാ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ബി​ഹാ​റി​ൽ പി​ടി​യി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര അ​ധ്യാ​പ​ക യോ​ഗ്യ​താ പ​രീ​ക്ഷാ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ചാ കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ബി​ജേ​ന്ദ്ര ഗു​പ്ത അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് ബി​ഹാ​റി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വി​വി​ധ പ​രീ​ക്ഷാ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ബി​ഹാ​റി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് പ​ല​ത​വ​ണ റെ​യ്ഡു​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​യാ​ൾ ഒ​ളി​വി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. ഗു​പ്ത​യ്ക്കൊ​പ്പം കേ​സു​മാ​യി ബ​ന്ധ​മു​ള്ള മ​റ്റൊ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​പ്ത​യു​ടെ ഭാ​ര്യ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ ഗു​പ്ത​യെ പി​ടി​കൂ​ടാ​ൻ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ട്രാ​ൻ​സി​റ്റ് റി​മാ​ൻ​ഡി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. രാ​ജ്യ​ത്തെ മ​റ്റ് ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ചാ സം​ഘ​ങ്ങ​ളു​മാ​യി ഇ​യാ​ൾ​ക്കു​ള്ള ബ​ന്ധ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. 

 

Latest News

Corehub Up