പഴയങ്ങാടി: ഏഴോം കണ്ണോത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓണപ്പറന്പ് ജുമാ മസ്ജിദിന് സമീപത്തെ ഷെരീഫ് ആലക്കാട്-അഫ്സത്ത് ദന്പതികളുടെ മകൻ പി.എ. മുഹമ്മദ് ഫാഹിമാണ് (18) മരിച്ചത്. ഓണപ്പറന്പ് എംഎസ്എഫ് ശാഖാ ട്രഷററാണ്. കൂടെയുണ്ടായിരുന്ന മുഹമ്മദ് അബ്റാറിനെയാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം 5.30ഓടെയായിരുന്നു അപകടം. കൊട്ടില ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസും പഴയങ്ങാടിയിൽ നിന്ന് തളിപ്പറന്പിലേക്ക് പോകുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മുഹമ്മദ് ഫഹീമിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ഹർഹാൻ, ഫൈഹ.