കുറവിലങ്ങാട്: ബൈക്കിൽ ഇരുന്ന് ഫോൺ ചെയ്തിരുന്നയാളെ കാറിടിച്ചു വീഴ്ത്തി. ഇടിയുടെ ആഘാതത്തിൽ മൂടിയില്ലാത്ത ഓടയിൽ വീണ ബൈക്ക് യാത്രക്കാരൻ മരിച്ചു. എംസി റോഡിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് അപകടം. പറയന്തറകിഴക്കേതിൽ പി. ആർ. സജി (57) യാണ് മരിച്ചത്.
എതിർ ദിശയിലെത്തിയ കാർ സജി ഇരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിനു പിന്നിൽ ഉണ്ടായിരുന്ന രണ്ട് കാറുകളിലും അപകടത്തിനിടയാക്കിയ കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓടയ്ക്കുള്ളിലേക്കു വീണ സജിയെ കാൽ മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഭാര്യ ജാൻസി. മക്കൾ : അഭിജിത്ത് (അബുദാബി ), അജിത്ത് (ഒമാൻ).
Tags : nattu vishesham Biker killed car crash