Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bill To Be Withdrawn

സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല ബി​ൽ പി​ൻ​വ​ലി​ച്ച് പു​തി​യ​ത് കൊ​ണ്ടു​വ​രും: മ​ന്ത്രി റോ​ജി എം. ​ജോ​ൺ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ളം ന​​​​ട​​​​പ്പാ​​​​ക്കാ​​​​നി​​​​രു​​​​ന്ന സ്വ​​​​കാ​​​​ര്യ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ ബി​​​​ൽ തി​​​​രി​​​​ച്ചു​​​​വി​​​​ളി​​​​ച്ച് പ​​​​ക​​​​രം പു​​​​തി​​​​യ ബി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്ന് ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ൺ. നി​​​​ല​​​​വി​​​​ലെ ബി​​​​ൽ രാ​​​​ഷ്‌​​​ട്ര​​​പ​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ അ​​​​നി​​​​ശ്ചി​​​​താ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ ഇ​​​​തു പി​​​​ൻ​​​​വ​​​​ലി​​​​ച്ച് പു​​​​തി​​​​യ ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

സ്വ​​​​കാ​​​​ര്യ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രി​​​​ക എ​​​​ന്ന​​​​തു​​​ത​​​​ന്നെ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​ന്‍റെ ല​​​​ക്ഷ്യം. കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​നം ഏ​​​​കീ​​​​കൃ​​​​ത മാ​​​​തൃ​​​​ക​​​​യി​​​​ലാ​​​​ക്കാ​​​​നും പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് ഏ​​​​കീ​​​​കൃ​​​​ത അ​​​​ക്കാ​​​​ദ​​​​മി​​​​ക് ക​​​​ല​​​​ണ്ട​​​​ർ ത​​​​യാ​​​​റാ​​​​ക്കാ​​​​നും പ​​​​ദ്ധ​​​​തി​​​​യു​​​​ണ്ടെ​​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ‘യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ടൗ​​​​ൺ​​​​ഷി​​​​പ്പ്’പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി കേ​​​​ര​​​​ളം അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കും. കേ​​​​ന്ദ്ര​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി പ്ര​​​​ൾ​​​​ഹാ​​​​ദ് ജോ​​​​ഷി​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. സം​​​​സ്ഥാ​​​​ന​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ‘കേ​​​​ര​​​​ള നോ​​​​ള​​​​ജ് വാ​​​​ലി’, ‘റി​​​​സ​​​​ർ​​​​ച്ച് പാ​​​​ർ​​​​ക്ക്’ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ടൗ​​​​ൺ​​​​ഷി​​​​പ്പ് പ്രോ​​​​ഗ്രാ​​​​മു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​വ​​​​യാ​​​​ണ്. ഇ​​​​തി​​​​നാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ച്ചി, കോ​​​​ഴി​​​​ക്കോ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സ്ഥ​​​​ലം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി കേ​​​​ന്ദ്രം പ്ര​​​​ഖ്യാ​​​​പി​​​​ച്ച ‘മ​​​​ൾ​​​​ട്ടി ഡി​​​​സി​​​​പ്ലി​​​​ന​​​​റി എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​ഡ് റി​​​​സ​​​​ർ​​​​ച്ച് ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ് ഇ​​​​ൻ ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ’ പ​​​​ദ്ധ​​​​തി​​​​യി​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​മാ​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​നു​​​​ഭാ​​​​വ​​​​പൂ​​​​ർ​​​​വം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി റോ​​​​ജി എം. ​​​​ജോ​​​​ൺ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up