Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Binoy Viswam

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് സി​പി​ഐ; എ​ൽ​ഡി​എ​ഫി​ൽ ത​ർ​ക്കം ക​ടു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യെ​ച്ചൊ​ല്ലി ഇ​ട​തു​മു​ന്ന​ണി​യി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​ത്തി​നാ​യി ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ത്തി​ൽ നി​ന്ന് ഒ​രു കാ​ര​ണ​വ​ശാ​ലും പി​ന്നോ​ട്ട് പോ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ തീ​രു​മാ​നം. പാ​ർ​ട്ടി​യു​ടെ അ​ഭി​മാ​നം സി​പി​എ​മ്മി​ന് മു​ൻ​പി​ൽ പ​ണ​യം വെ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും, വി​ട്ടു​വീ​ഴ്ച ചെ​യ്ത് മു​ന്ന​ണി ഐ​ക്യം നി​ല​നി​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു​മാ​ണ് സി​പി​ഐ വി​ല​യി​രു​ത്ത​ൽ.

പ്ര​തി​പ​ക്ഷ നി​ര​യി​ൽ എ​ൽ​ഡി​എ​ഫി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ത​ങ്ങ​ൾ​ക്ക് ഉ​പ​നേ​തൃ​പ​ദ​വി വേ​ണ​മെ​ന്ന ക​ടും​പി​ടി​ത്ത​ത്തി​ൽ ത​ന്നെ​യാ​ണ് സി​പി​ഐ. പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട പ​ദ​വി​യി​ൽ നി​ന്നും പി​ന്നോ​ട്ട് പോ​കു​ന്ന​ത് പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ ഈ ​പ​ദ​വി സി​പി​ഐ​ക്ക് ന​ൽ​കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ൽ സി​പി​എം ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഇ​ട​തു​മു​ന്ന​ണി പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന കാ​ല​ത്തെ​ല്ലാം ഉ​പ​നേ​താ​വ് പ​ദ​വി വ​ഹി​ച്ചി​രു​ന്ന​ത് സി​പി​എം ത​ന്നെ​യാ​ണെ​ന്നു​ള്ള മു​ൻ​കാ​ല കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളാ​ണ് അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​ർ ന​ട​ത്തി​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം, മു​ന്ന​ണി​യി​ൽ ഔ​ദ്യോ​ഗി​ക ധാ​ര​ണ​യാ​കും മു​മ്പ് ഉ​പ​നേ​തൃ​പ​ദ​വി വേ​ണ​മെ​ന്ന് പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ ന​ട​പ​ടി​യി​ൽ സി​പി​ഐ​ക്കു​ള്ളി​ൽ ത​ന്നെ ഒ​രു വി​ഭാ​ഗ​ത്തി​ന് അ​മ​ർ​ഷ​മു​ണ്ട്. പ​ദ​വി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​ത്യേ​ക ബ്ലോ​ക്ക് ആ​യി ഇ​രു​ന്ന് പ്ര​തി​ഷേ​ധം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ മു​ന്ന​ണി ഐ​ക്യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും പാ​ർ​ട്ടി​യി​ൽ ഉ​യ​രു​ന്നു​ണ്ട്. പ​ദ​വി നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നും മ​റ്റ് ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ൾ ബ​ഹി​ഷ്ക​രി​ക്കാ​നും സി​പി​ഐ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മു​ന്ന​ണി​യി​ൽ ഈ ​വി​ഷ​യം വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ക്കും.

Latest News

Corehub Up