Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biodiversity Declared

Kozhikode

കാ​യ​ണ്ണ​യു​ടെ ജീ​വ ജാ​തി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

പേ​രാ​മ്പ്ര: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ഔ​ദ്യോ​ഗി​ക ജീ​വ​ജാ​തി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മ​ത്സ്യ​ങ്ങ​ളി​ൽ മാ​ന​ത്തു ക​ണ്ണി​യും വൃ​ക്ഷ​ങ്ങ​ളി​ൽ പൂ​വ​വും പൂ​ക്ക​ളി​ൽ കാ​ക്ക​പ്പൂ​വും പ​ക്ഷി​ക​ളി​ൽ മ​ര​ത​ക പ്രാ​വും തു​മ്പി​ക​ളി​ൽ ഓ​ണ​ത്തു​മ്പി​യും പൂ​മ്പാ​റ്റ​ക​ളി​ൽ വി​ലാ​സി​നി​യും മൃ​ഗ​ങ്ങ​ളി​ൽ പു​ള്ളി വെ​രു​കും പാ​മ്പു​ക​ളി​ൽ പ​ച്ചി​ല പാ​മ്പും കാ​യ​ണ്ണ​യു​ടെ ഔ​ദ്യോ​ഗി​ക ജീ​വ​ജാ​തി​ക​ളാ​യി. സം​ര​ക്ഷ​ണ പ്രാ​ധാ​ന്യ​മു​ള്ള ഔ​ദ്യോ​ഗി​ക ജീ​വ ജാ​തി​ക​ളെ പ്രാ​ദേ​ശി​ക ജൈ​വ വൈ​വി​ധ്യ ക​ർ​മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു​ണ്ട്.
ഔ​ദ്യോ​ഗി​ക ജീ​വ​ജാ​തി​ക​ളു​ടെ പേ​ര്, ശാ​സ്ത്ര​നാ​മം, പ്ര​ത്യേ​ക​ത​ക​ൾ, സം​ര​ക്ഷ​ണ പ്രാ​ധാ​ന്യം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ ഫ്ലാ​ഷ് ബോ​ർ​ഡു​ക​ൾ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും. പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പ​രി​പോ​ഷ​ണ പ​ദ്ധ​തി​യാ​യ "ഇ​ൻ​സ്പെ​യ​ർ ദ ​ഫ്യൂ​ച്ച​ർ' പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ട്ടി​ക​ളെ​യും ഈ ​ജീ​വ ജാ​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശീ​ല​ന ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളും നി​ർ​ദേ​ശി​ച്ച ജീ​വ ജാ​തി​ക​ളി​ൽ നി​ന്ന് ജൈ​വ വൈ​വി​ധ്യ വി​ദ​ഗ്ധ സ​മി​തി​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വ​ജാ​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. പ്ര​ശ​സ്ത ശാ​സ്ത്ര​ജ്‌​ഞ​നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​എം.​ഡി. ജാ​ഫ​ർ പാ​ലോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്‌​ധ സ​മി​തി​യാ​ണ് നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു വ​ഹി​ച്ച​ത്. കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​സി. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ ​കെ.​പി. മ​ഞ്ജു ജീ​വ ജാ​തി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ര​ജി​ത, കെ.​കെ. അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ൾ ല​ത്തീ​ഫ്, കെ.​വി.​സി. ഗോ​പി, സി. ​ശ​ശി​ധ​ര​ൻ, ടി. ​സ​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Latest News

Corehub Up