Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biogas

ഭാവിയിലേക്ക് ബയോഗ്യാസ്

യു​​​​ദ്ധം ന​​​​മ്മു​​​​ടെ അ​​​​ടു​​​​ക്ക​​​​ള​​​​ക​​​​ളെ ബ​​​​ല​​​​ഹീ​​​​ന​​​​മാ​​​​ക്കി. കു​​​​ക്കിം​​​​ഗ് ഗ്യാ​​​​സ് വേ​​​ണ്ട​​​ത്ര കി​​​​ട്ടാ​​​​നി​​​​ല്ല. പ​​​ല ഹോ​​​​ട്ട​​​​ലു​​​​ക​​​ളും അ​​​​ട​​​​ഞ്ഞു​​​പോ​​​​യി. പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം എ​​​ല്ലാ​​​ക്കാ​​​ല​​​ത്തും സു​​​​ല​​​​ഭ​​​​മാ​​​​യി കി​​​​ട്ടി​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കും എ​​​​ന്നാ​​​രും ചി​​​​ന്തി​​​​ക്ക​​​​രു​​​​ത്. പ്ര​​​​കൃ​​​​തി​​​​ദ​​​​ത്ത​​​​മാ​​​​യ എ​​​​ൽ​​​പി​​​ജി ഗ്യാ​​​​സ് 50 കൊ​​​​ല്ലംകൂ​​​​ടി പ​​​​ര​​​​മാ​​​​വ​​​​ധി കി​​​​ട്ടാം എ​​​​ന്ന​​​​താ​​​​ണ് ഏ​​​​ക​​​​ദേ​​​​ശ​​​​ക​​​​ണ​​​​ക്ക്. അ​​​​തു​​​​ക​​​​ഴി​​​​ഞ്ഞും മ​​​​നു​​​​ഷ്യ​​​​ർ​​​ക്കു ജീ​​​​വി​​​​ക്ക​​​​ണ്ടേ?

ബ​​​ദ​​​ൽ മാ​​​ർ​​​ഗ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ചി​​​ന്തി​​​ക്കാ​​​ൻ സ​​​മ​​​യ​​​മാ​​​യി. ബ​​​​യോ​​​​ഗ്യാ​​​​സ് ത​​​ന്നെ​​​യാ​​​ണ് അ​​​തി​​​ൽ മു​​​ഖ്യം. വീ​​​​ടു​​​​ക​​​​ളി​​​​ലെ​​​​യും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും ജൈ​​​​വ, ഖ​​​​ര​​​​ മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ൾ ഒ​​​​രു ബ​​​​യോ​​​​ഗ്യാ​​​​സ് പ്ലാ​​​​ന്‍റി​​​​ലൂ​​​​ടെ സം​​​​സ്ക​​​​രി​​​​ച്ചു മീ​​​​ഥേ​​​​ൻ ഗ്യാ​​​​സ് ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ച്ച് അ​​​​തി​​​​നെ കു​​​​ക്കിം​​​​ഗ് ഗ്യാ​​​​സ് ആ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും മ​​​​റ്റൊ​​​​രു ഉ​​​​ത്പന്ന​​​​മാ​​​​യ ദ്രാ​​​​വ​​​​ക​​​​രൂ​​​​പ​​​​ത്തി​​​​ലു​​​​ള്ള സ്ല​​​​റി കൃ​​​​ഷി​​​​ക്ക് വ​​​​ള​​​​മാ​​​​യി​​​​ട്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക എ​​​​ന്ന​​​​താ​​​​ണ് ഒ​​​​റ്റ​​​​വാ​​​ക്യ​​​ത്തി​​​ൽ ബ​​​​യോ​​​​ഗ്യാ​​​​സി​​​​ന്‍റെ ധ​​​​ർ​​​​മം. ഇ​​​​തി​​​​ലൂ​​​​ടെ ജൈ​​​​വ, ഖ​​​​ര ​​​​മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ളു​​​​ടെ സം​​​​സ്ക​​​​ര​​​ണം, കു​​​​ക്കിം​​​​ഗ് ഗ്യാ​​​​സ് ഉ​​​ത്പാ​​​ദ​​​നം, മെ​​​ച്ച​​​പ്പെ​​​ട്ട കൃ​​​​ഷി​​​​ എ​​​ന്നി​​​വ ന​​​ട​​​ക്കും.

►►ബ​​​​യോ​​​​ഗ്യാ​​​​സ് പ്ലാ​​​​ന്‍റു​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ

ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ൽ ഇ​​​​തൊ​​​​രു പു​​​​തു​​​​മ​​​യ​​​​ല്ല. ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ വ​​​​ലി​​​​യ തു​​​​ക സ​​​​ബ്സി​​​​ഡി കൊ​​​​ടു​​​​ത്ത് ബ​​​​യോ​​​​ഗ്യാ​​​​സ് പ്ലാ​​​​ന്‍റു​​​​ക​​​​ൾ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ന​​​​ൽ​​​​കു​​​​ന്നു​​​ണ്ട്. കു​​​​റ​​​​ച്ചു​​​പേ​​​​ർ അ​​​​ത് ശ​​​​രി​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. മ​​​​റ്റു ചി​​​​ല​​​​ർ മ​​​റി​​​ച്ചു വി​​​​ൽ​​​​ക്കു​​​​ന്നു. വേ​​​​റെ ചി​​​​ല​​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തെ വ​​​യ്ക്കു​​​ന്നു. എ​​​ന്നു​​​വ​​​ച്ചാ​​​ൽ വേ​​​ണ്ട​​​ത്ര ഫ​​​ലി​​​ക്കാ​​​തെ​​​പോ​​​യ സ​​​ർ​​​ക്കാ​​​ർ പ​​​രി​​​പാ​​​ടി എ​​​ന്ന​​​ർ​​​ഥം. എ​​​​ന്നാ​​​​ലും പൂ​​​​ർ​​​​ണ പ​​​​രാ​​​​ജ​​​യ​​​മെ​​​ന്നു പ​​​റ​​​യാ​​​നാ​​​കി​​​ല്ല. ത​​​​ദ്ദേ​​​​ശ ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​തി​​​​ന്‍റെ പ്ര​​​​ധാ​​​​ന ഉ​​​​ദ്ദേ​​​​ശ്യം ജൈ​​​​വ, ഖ​​​​ര​​​​ മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ളു​​​​ടെ സം​​​​സ്ക​​​​ര​​​​ണം ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ക്കു​​​​ക എ​​​​ന്ന​​​​തു​​​ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു. ഏ​​​​റെ വ​​​​ള​​​​ക്കൂ​​​​റു​​​​ള്ള സ്ല​​​​റി ന​​​​മ്മു​​​​ടെ കൃ​​​​ഷി​​​​യെ സ​​​​ഹാ​​​​യി​​​​ക്കും എ​​​​ന്ന​​​​തിനും അ​​​​ത് ന​​​​മ്മു​​​​ടെ പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് ഗു​​​​ണ​​​​പ്ര​​​​ദ​​​​മാ​​​​കും എ​​​​ന്ന​​​തി​​​നും ത​​​​ർ​​​​ക്ക​​​​മി​​​ല്ല. കൃ​​​​ഷി​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന പു​​​​രോ​​​​ഗ​​​​തി കാ​​​​ലാ​​​​വ​​​​സ്ഥാവ്യ​​​​തി​​​​യാ​​​​നം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നും ഗു​​​​ണ​​​​പ്ര​​​​ദ​​​​മാ​​​​ണ​​​ല്ലോ.

ഇ​​​​പ്പോ​​​​ൾ സാ​​​​ഹ​​​​ച​​​​ര്യം മാ​​​​റി. ഗ്യാ​​​​സ് ക്ഷാ​​​​മം ഗു​​​രു​​​ത​​​ര പ്ര​​​ശ്ന​​​മാ​​​യി. ഭാ​​​​വി​​​​യി​​​ലേ​​​ക്ക് പു​​​തി​​​യ കാ​​​ഴ്ച​​​പ്പാ​​​ട് അ​​​നി​​​വാ​​​ര്യം. എ​​​​ന്നാ​​​​ൽ, സ​​​​ബ്സി​​​​ഡി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ബ​​​​യോ​​​​ഗ്യാ​​​​സ് പ്ലാ​​​​ന്‍റ് നാ​​​​മ​​​​മാ​​​​ത്ര​​​​മാ​​​​യ വി​​​​ല​​​​യ്ക്കു വാ​​​​ങ്ങി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​തെ പോ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ പ​​​​ല കാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​സ​​​​ക്ത​​​​മാ​​​​യ ഒ​​​​ന്നാ​​​​ണ് വാ​​​​ങ്ങി​​​​യ ആ​​​​ളു​​​​ക​​​​ളു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ക്കു​​​​റ​​​​വ്. തീ​​​​ർ​​​​ച്ച​​​​യാ​​​​യും ഇ​​​​ത​​​​ല്പം ശ്ര​​​​മ​​​​വും താ​​​​ത്പ​​​​ര്യ​​​​വും ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​തു​​​ത​​​​ന്നെ​​​​യാ​​​​ണ്.

►►ബ​​​​യോ​​​​ഗ്യാ​​​​സ് പ്ലാ​​​​ന്‍റു​​​​ക​​​​ളും ജൈ​​​​വ​​​മാ​​​​ലി​​​​ന്യ സം​​​​സ്ക​​​​ര​​​​ണ​​​​വും

ജൈ​​​​വ, ഖ​​​​ര ​​​​മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടെ​​​​ങ്കി​​​​ലാ​​​​ണ് ബ​​​​യോ​​​​ഗ്യാ​​​​സ് പ്ലാ​​​​ന്‍റ് പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​ക്സി​​​​ജ​​​​ന്‍റെ അ​​​​ഭാ​​​​വ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന അ​​​​നെ​​​യ്​​​​റോ​​​​ബി​​​​ക് ബാ​​​ക്‌​​​ടീ​​​രി​​​​യ കാ​​​​ർ​​​​ബ​​​​ണി​​​​ക വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ മീ​​​​ഥേ​​​​ൻ ഗ്യാ​​​​സും കാ​​​​ർ​​​​ബ​​​​ണ്‍ ഡ​​​​യോ​​​​ക്സൈ​​​​ഡും ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്നു.

മീ​​​​ഥേ​​​​ൻ ഗ്യാ​​​​സ് ക​​​​ത്തി​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. ബ​​​​യോ​​​​ഗ്യാ​​​​സ് പ്ലാ​​​​ന്‍റ് ഉ​​​ണ്ടെ​​​ങ്കി​​​ൽ ഗ്യാ​​​​സ് ക​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വും സ്ല​​​​റി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ കൃ​​​​ഷി​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം എ​​​​ന്ന​​​​ത് വ്യ​​​ക്തം. ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​തെ പു​​​​റ​​​​ത്തേ​​​​ക്കു വി​​​​ട്ടാ​​​​ൽ മീ​​​​ഥേ​​​​ൻ ഗ്യാ​​​​സ് ആ​​​​ഗോ​​​​ള​​​​താ​​​​പ​​​​നം വ​​​​ൻ​​​​തോ​​​​തി​​​​ൽ വ​​​​ർ​​​ധി​​​പ്പി​​​​ക്കും. ക​​​​ത്തി​​​​ച്ചുക​​​​ഴി​​​​യു​​​​ന്പോൾ മീ​​​​ഥേ​​​​ൻ​​​​ ഗ്യാ​​​​സ് കാ​​​​ർ​​​​ബ​​​​ണ്‍ ഡ​​​​യോ​​​​ക്സൈ​​​​ഡ് ആ​​​​യി മാ​​​​റു​​​​ന്ന​​​​തി​​​​നാ​​​​ൽ ആ​​​​ഗോ​​​​ള​​​​താ​​​​പ​​​​ന​​​ത്തി​​​​ന്‍റെ തോ​​​​ത് ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​യു​​​​ന്നു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ജൈ​​​​വ, ഖ​​​​ര​​​​ മാ​​​​ലി​​​​ന്യങ്ങൾ വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം ഉ​​​ത്പാ​​​​ദി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​ണ്ട്. അ​​​​തി​​​​ന്‍റെ നി​​​ല​​​വി​​​ലു​​​ള്ള സം​​​​സ്ക​​​​ര​​​​ണ രീ​​​​തി​​​​ക​​​​ൾ അ​​​​ത്ര ഫ​​​​ല​​​​പ്ര​​​​ദ​​​വു​​​​മ​​​​ല്ല. പ​​​​ട്ട​​​​ണ​​​​ങ്ങ​​​​ളി​​​​ലെ പൊ​​​​തു​​​​സ്ഥ​​​​ല​​​​ത്തെ ജൈ​​​​വ ഖ​​​​ര​​​​ മാ​​​​ലി​​​​ന്യങ്ങൾ സം​​​​സ്ക​​​​രി​​​​ക്കു​​​​ന്ന​​​​ത് ത​​​​ദ്ദേ​​​​ശ ​സ്വ​​​​യം​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ബാ​​​​ധ്യ​​​​ത​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ, വീ​​​​ടു​​​​ക​​​​ളി​​​​ലും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഈ ​​​​ജോ​​​​ലി അ​​​​വ​​​​ര​​​​വ​​​​ർ​​​ത​​​​ന്നെ ചെ​​​​യ്യ​​​​ണം. ഇ​​​​പ്പോ​​​​ൾ വ​​​​ള​​​​രെ കു​​​​റ​​​​ച്ചു മാ​​​​ലി​​​​ന്യം മാ​​​​ത്ര​​​​മാ​​​​ണ് ശു​​​​ദ്ധീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

വീ​​​​ടു​​​​ക​​​ളി​​​ലും ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ ​​​പോ​​​​ലെ​​​​യു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും ബ​​​​യോ​​​​ഗ്യാ​​​​സ് ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ ഒ​​​​രു പ​​​​രി​​​​ധി​​​വ​​​​രെ ഗ്യാ​​​​സ് ക്ഷാ​​​​മം പ​​​​രി​​​​ഹ​​​​രി​​​​ക്കാം. കേ​​​​ര​​​​ള​​​ത്തി​​​ൽ ജ​​​​ന​​​​സാ​​​​ന്ദ്ര​​​​ത കൂ​​​​ടു​​​ത​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ വീ​​​​ടി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള സ്ഥ​​​​ലം മാ​​​​ലി​​​​ന്യ നി​​​​ർ​​​​മാ​​​ർ​​​​ജ​​​​ന​​​​ത്തി​​​​ന് ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണം എ​​​​ന്ന ത​​​​ത്വ​​​​വും പ്ര​​​​സ​​​​ക്ത​​​​മാ​​​​ണ്.

Latest News

Corehub Up