Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biomountain

Kannur

ബ​യോ​മൗ​ണ്ട​ന്‍ എ​ക്‌​സ്‌​ക്ലൂ​സീ​വ് ഫാ​ക്ട​റി ഔ​ട്ട്‌​ലെ​റ്റ് ഉ​ദ്ഘാ​ട​നം നാ​ളെ

ഇ​രി​ട്ടി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യി ആ​രം​ഭി​ച്ച ബ​യോ​മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ ആ​ദ്യ എ​ക്സ്ക്ലൂ​സി​വ് ഫാ​ക്ട​റി ഔ​ട്ട്‌ലെറ്റ് നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​രി​ട്ടി ക​ല്ലു​മു​ട്ടി ടേ​സ്റ്റി ഹാ​ങ്ങ്ഔ​ട്ട് കോ​മ്പൗ​ണ്ടി​ല്‍ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. സി​ബി പാ​ലാ​ക്കു​ഴി, മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ജാ​തി​ക്ക, ഏ​ല​ക്ക, ക​റു​വ​പ്പ​ട്ട, ഗ്രാ​ന്പൂ തു​ട​ങ്ങി പ​ന്ത്ര​ണ്ട് സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍ ചേ​ര്‍​ത്ത് ത​യാ​റാ​ക്കു​ന്ന ക​റി​മ​സാ​ല​ക​ൾ, ചാ​യ​പ്പൊ​ടി, പു​ട്ടു​പൊ​ടി തു​ട​ങ്ങി ബ​യോ​മൗ​ണ്ട​ന്‍ ക​ന്പ​നി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മു​ഴു​വ​ൻ ഉ​ത്പ​ന്ന​ങ്ങ​ളും ഫാ​ക്ട​റി ഔ​ട്ട്‌​ലെ​റ്റി​ല്‍ ല​ഭി​ക്കും.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 11 മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ ഔ​ട്ട്‌ലെറ്റ് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ.​ബെ​ന്നി നി​ര​പ്പേ​ല്‍, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ ഫാ. ​ജ​യ്‌​സ് കു​രി​ശും​മൂ​ട്ടി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up