x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയോരത്തിന്‍റെ രുചിക്കൂട്ടുമായി ബയോമൗണ്ടൻ

സി​​​​​ജി ഉ​​​​​ല​​​​​ഹ​​​​​ന്നാ​​​​​ൻ
Published: August 2, 2026 11:53 PM IST | Updated: August 2, 2026 11:53 PM IST

ഇ​​​​​രി​​​​​ട്ടി കു​​​​​ന്നോ​​​​​ത്ത് ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള ബ​​​​​യോ മൗ​​​​​ണ്ട​​​​​ൻ ഫാ​​​​​ർ​​​​​മേ​​​​​ഴ്സ് പ

കു​​​​​ന്നോ​​​​​ത്ത് (ക​​​​​ണ്ണൂ​​​​​ർ): ഒ​​​​​ടു​​​​​വി​​​​​ൽ കു​​​​​ടി​​​​​യേ​​​​​റ്റ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ ആ ​​​​​സ​​​​​ത്യം തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞു. ചോ​​​​​ര​​​​​നീ​​​​​രാ​​​​​ക്കി മ​​​​​ണ്ണി​​​​​ൽ പൊ​​​​​ന്നു​​​​​വി​​​​​ള‍​യി​​​​​ച്ചാ​​​​​ൽ മാ​​​​​ത്രം പോ​​​​​രാ. അ​​​​​ധ്വാ​​​​​ന​​​​​ത്തി​​​​​ന് വി​​​​​ല​​​​​യു​​​​​ണ്ടാ​​​​​ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ സ്വ​​​​​യം സം​​​​​രം​​​​​ഭ​​​​​ക​​​​​രു​​​​​മാ​​​​​ക​​​​​ണം. അ​​​​​താ​​​​​ണ് ഇ​​​​​രി​​​​​ട്ടി-​​​​​കൂ​​​​​ട്ടു​​​​​പു​​​​​ഴ അ​​​​​ന്ത​​​​​ർ​​​​​സം​​​​​സ്ഥാ​​​​​ന പാ​​​​​ത​​​​​യി​​​​​ലെ കു​​​​​ന്നോ​​​​​ത്ത് കു​​​​​ന്നി​​​​​ൻ​​​​​മു​​​​​ക​​​​​ളി​​​​​ൽ ത​​​​​ല​​​​​യെ​​​​​ടു​​​​​പ്പോ​​​​​ടെ നി​​​​​ൽ​​​​​ക്കു​​​​​ന്ന ബ​​​​​യോ മൗ​​​​​ണ്ട​​​​​ൻ ഫാ​​​​​ർ​​​​​മേ​​​​​ഴ്സ് പ്രൊ​​​​​ഡ്യൂ​​​​​സ​​​​​ർ ക​​​​​ന്പ​​​​​നി ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ന്‍റെ വി​​​​​ജ​​​​​യ​​​​​ര​​​​​ഹ​​​​​സ്യ​​​​​വും.

ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് ന്യാ​​​​​യ​​​​​വി​​​​​ല. ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ൾ​​​​​ക്ക് മാ​​​​​യ​​​​​മി​​​​​ല്ലാ​​​​​ത്ത ഭ​​​​​ക്ഷ്യോ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ. ഇ​​​​​താ​​​​​ണ് മ​​​​​ല​​​​​യോ​​​​​ര ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ മാ​​​​​യ​​​​​മി​​​​​ല്ലാ​​​​​ത്ത രു​​​​​ചി​​​​​ക്കൂ​​​​​ട്ടു​​​​​മാ​​​​​യി എ​​​​​ത്തി​​​​​യ, ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള ബ​​​​​യോ മൗ​​​​​ണ്ട​​​​​ൻ ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ ല​​​​​ക്ഷ്യ​​​​​വും മാ​​​​​ർ​​​​​ഗ​​​​​വും. ബ​​​​​യോ​​ മൗ​​​​​ണ്ട​​​​​ൻ മ​​​​​സാ​​​​​ല​​​​​പ്പൊ​​​​​ടി​​​​​യും പു​​​​​ട്ടു​​​​​പൊ​​​​​ടി​​​​​യും വാ​​​​​ട്ടു​​​​​ക​​​​​പ്പ​​​​​യും ചാ​​​​​യ​​​​​പ്പൊ​​​​​ടി​​​​​യു​​​​​മെ​​​​​ല്ലാം നാ​​​​​ട്ടി​​​​​ൽ മാ​​​​​ത്ര​​​​​മ​​​​​ല്ല വി​​​​​ദേ​​​​​ശ​​​​​ത്തും മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ പ്രി​​​​​യ രു​​​​​ചി​​​​​ക്കൂ​​​​​ട്ടാ​​​​​കു​​​​​ക​​​​​യാ​​​​​ണ്. ജൈ​​​​​വ ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് ആ​​​​​ധു​​​​​നി​​​​​ക സാ​​​​​ങ്കേ​​​​​തി​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ത​​​​​യാ​​​​​ർ ചെ​​​​​യ്യു​​​​​ന്ന ഭ​​​​​ക്ഷ്യേ​​​​​ാത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ ആ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​മാ​​​​​യ പാ​​​​​യ്ക്ക​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​ക്കി വി​​​​​പ​​​​​ണി​​​​​യി​​​​​ൽ മു​​​​​ന്നേ​​​​​റ്റ​​​​​ത്തി​​​​​നൊ​​​​​രു​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ് ബ​​​​​യോ​​ മൗ​​​​​ണ്ട​​​​​ൻ. ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ച ക​​​​​ർ​​​​​ഷ​​​​​ക കൂ​​​​​ട്ടാ​​​​​യ്മ​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ബ​​​​​യോ മൗ​​​​​ണ്ട​​​​​ൻ ഫാ​​​​​ർ​​​​​മേ​​​​​ഴ്സ് പ്രൊ​​​​​ഡ്യൂ​​​​​സ​​​​​ർ ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ പി​​​​​റ​​​​​വി.

കാ​​​​​ർ​​​​​ഷി​​​​​ക മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ പു​​​​​തു​​​​​മാ​​​​​തൃ​​​​​ക സൃ​​​​​ഷ്ടി​​​​​ച്ചെ​​​​​ടു​​​​​ത്ത ബ​​​​​യോ മൗ​​​​​ണ്ട​​​​​ൻ ക​​​​​ന്പ​​​​​നി​​​​​യി​​​​​ൽ നാ​​​​​നാ​​​​​ജാ​​​​​തി മ​​​​​ത​​​​​സ്ഥ​​​​​രാ​​​​​യ 7500 ക​​​​​ർ​​​​​ഷ​​​​​ക​​​​​രാ​​​​​ണ് ഓ​​​ഹ​​​രി​​​ഉ​​​ട​​​മ​​​ക​​​ൾ.
കേ​​​​​ന്ദ്ര- സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു​​​​​വേ​​​​​ണ്ടി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന വി​​​​​വി​​​​​ധ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ഏ​​​​​റ്റെ​​​​​ടു​​​​​ക്കാ​​​​​ൻ‌ ബ​​​​​യോ മൗ​​​​​ണ്ട​​​​​ൻ ത​​​​​യാ​​​​​റാ​​​​​യ​​​​​ത് ക​​​​​ണ്ണൂ​​​​​ർ, കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ് ജി​​​​​ല്ല​​​​​യി​​​​​ലെ കാ​​​​​ർ​​​​​ഷി​​​​​ക മേ​​​​​ഖ​​​​​ല​​​​​യ്ക്ക് ഉ​​​​​ണ​​​​​ർ​​​​​വാ​​​​​യി. ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​ൻ ബ​​​​​യോ മൗ​​​​​ണ്ട​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​രു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ച് ഹ​​​​​രി​​​​​ത വ്യ​​​​​വ​​​​​സാ​​​​​യ പാ​​​​​ർ​​​​​ക്കും ഒ​​​​​രു​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ സ്വ​​​​​ന്തം ഫാ​​​​​ക്ട​​​​​റി

കു​​​​​ന്നോ​​​​​ത്ത് ഫൊ​​​​​റോ​​​​​ന പ​​​​​ള്ളി​​​​​യു​​​​​ടെ അ​​​​​രി​​​​​കി​​​​​ലൂ​​​​​ടെ മു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ക​​​​​യ​​​​​റി​​​​​യാ​​​​​ൽ ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ ഹ​​​​​രി​​​​​ത വ്യ​​​​​വ​​​​​സാ​​​​​യ എ​​​​​സ്റ്റേ​​​​​റ്റി​​​​​ലെ ബ​​​​​യോ മൗ​​​​​ണ്ട​​​​​ൻ ക​​​​​ന്പ​​​​​നി​​​​​യി​​​​​ലെ​​​​​ത്താം. ഇ​​​​പ്പോ​​​​ൾ പൂ​​​​​ത്തു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന സൂ​​​​​ര്യ​​​​​കാ​​​​​ന്തി പാ​​​​​ട​​​​​ത്തി​​​​​ന് പി​​​​​ന്നി​​​​​ൽ മ​​​​​ല​​​​​യോ​​​​​ര ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ അ​​​​​ഭി​​​​​മാ​​​​​ന​​​​​മാ​​​​​യ ഫാ​​​​​ക്ട​​​​​റി. വ​​​​​ലി​​​​​യ കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ലു​​​​​ള്ള അ​​​​​രി​​​​​പ്പൊ​​​​​ടി നി​​​​​ർ​​​​​മാ​​​​​ണ യൂ​​​​​ണി​​​​​റ്റ് ആ​​​​​രെ​​​​​യും ആ​​​​​ക​​​​​ർ​​​​​ഷി​​​​​ക്കും. ഒ​​​​​രു ദി​​​​​വ​​​​​സം 30 ക്വി​​​ന്‍റ​​​ൽ അ​​​​​രി പൊ​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത് പാ​​​​​യ്ക്ക് ചെ​​​​​യ്യാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന അ​​​​​ത്യ​​​​​ന്താ​​​​​ധു​​​​​നി​​​​​ക യ​​​​​ന്ത്ര​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ് ഇ​​​​​വി​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

അ​​​​​രി​​​​​യി​​​​​ൽ നി​​​​​ന്ന് ക​​​​​ല്ല് വേ​​​​​ർ​​​​​തി​​​​​രി​​​​​ച്ചെ​​​​​ടു​​​​​ക്ക​​​​​ൽ, ക​​​​​ഴു​​​​​കി വൃ​​​​​ത്തി​​​​​യാ​​​​​ക്ക​​​​​ൽ, പു​​​​​ഴു​​​​​ങ്ങ​​​​​ൽ, ഉ​​​​​ണ​​​​​ക്ക​​​​​ൽ, പൊ​​​​​ടി​​​​​ക്ക​​​​​ൽ, പാ​​​​​യ്ക്കിം​​​​​ഗ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യെ​​​​​ല്ലാം യ​​​​​ന്ത്ര​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കും. ബാ​​​​​ച്ച് ന​​​​​ന്പ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യാ​​​​​ണ് പാ​​​​​യ്ക്കിം​​​​​ഗ്. ഒ​​​​​ന്ന​​​​​ര​​​​​ക്കോ​​​​​ടി​​​​​യി​​​​​ലേ​​​​​റെ രൂ​​​​​പ വി​​​​​ല​​​​​വ​​​​​രു​​​​​ന്ന മെ​​​​​ഷീ​​​​​നി​​​​​ൽ പു​​​​​ട്ട്, പാ​​​​​ല​​​​​പ്പം പൊ​​​​​ടി​​​​​ക​​​​​ൾ ത​​​​​യാ​​​​​റാ​​​​​ക്കാ​​​​​നു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ണ്ട്.

ക​​​​​റി​​​​​പ്പൊ​​​​​ടി​​​​​ക​​​​​ൾ ത​​​​​യാ​​​​​റാ​​​​​ക്കാ​​​​​നും ആ​​​​​ധു​​​​​നി​​​​​ക യ​​​​​ന്ത്ര​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ണ്ട്. മ​​​​​ല്ലി​​​​​യും മു​​​​​ള​​​​​കും വൃ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന​​​​​തും വ​​​​​റു​​​​​ത്ത് പൊ​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തും പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും യ​​​​​ന്ത്ര​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ്. മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ൽ അ​​​ഞ്ച് ക്വി​​​ന്‍റ​​​ൽ മു​​​​​ള​​​​​കും മ​​​​​ല്ലി​​​​​യും പൊ​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യും. ക​​​​​പ്പ​​​​​വാ​​​​​ട്ടി​​​​​നും യ​​​​​ന്ത്ര​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​മു​​​​​ണ്ട്. ക​​​​​പ്പ​​​​​യു​​​​​ടെ പു​​​​​റ​​​​​ന്തൊ​​​​​ലി ക​​​​​ള​​​​​ഞ്ഞ് വൃ​​​​​ത്തി​​​​​യാ​​​​​ക്ക​​​​​ൽ, അ​​​​​രി​​​​​യ​​​​​ൽ, ഉ​​​​​ണ​​​​​ക്ക​​​​​ൽ തു​​​​​ട​​​​​ങ്ങി​​​​​യവ യ​​​​​ന്ത്ര​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ചെ​​​​​യ്യു​​​​​ന്ന​​​​​ത്.

ക​​​​​ള​​​​​റും മാ​​​​​യ​​​​​ങ്ങ​​​​​ളും ഇ​​​​​ല്ലാ​​​​​തെ...

ക​​​​​ള​​​​​റും മാ​​​​​യ​​​​​വും ചേ​​​​​രാ​​​​​ത്ത ക​​​​​റി​​​​​പൗ​​​​​ഡ​​​​​റു​​​​​ക​​​​​ളാ​​​​​ണ് ബ​​​​​യോ​​ മൗ​​​​​ണ്ട​​​​​നെ വി​​​​​പ​​​​​ണി​​​​​യി​​​​​ൽ പ്രി​​​​​യ​​​​​ങ്ക​​​​​ര​​​​​മാ​​​​​ക്കി​​​​​യ​​​​​തി​​​​​ൽ പ്ര​​​​​ധാ​​​​​നം. 12 സു​​​​​ഗ​​​​​ന്ധ​​​​​വ്യ​​​​​ഞ്ജ​​​​​ന​​​​​ങ്ങ​​​​​ൾ ചേ​​​​​ർ​​​​​ത്താ​​​​​ണ് മ​​​​​സാ​​​​​ല​​​​​പ്പൊ​​​​​ടി​​​​​ക​​​​​ൾ ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന​​​​​ത്. മ​​​​​ല്ലി​​​​​പ്പൊ​​​​​ടി, മു​​​​​ള​​​​​കു​​​​​പൊ​​​​​ടി, കാ​​​​​ഷ്മീ​​​​​രി മു​​​​​ള​​​​​കു​​​​​പൊ​​​​​ടി, മീ​​​​​റ്റ് മ​​​​​സാ​​​​​ല, ചി​​​​​ക്ക​​​​​ൻ മ​​​​​സാ​​​​​ല, ഫി​​​​​ഷ് മ​​​​​സാ​​​​​ല, അ​​​​​ച്ചാ​​​​​ർ​​​​​പൊ​​​​​ടി, ര​​​​​സം​​​​​പൊ​​​​​ടി, മ​​​​​ഞ്ഞ​​​​​ൾ​​​​​പ്പൊ​​​​​ടി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ ബ​​​​​യോ​​ മൗ​​​​​ണ്ട​​​​​ൻ വി​​​​​പ​​​​​ണി​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കു​​​​​ന്നു. ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ സു​​​​​ഗ​​​​​ന്ധ​​​​​വ്യ​​​​​ഞ്ജ​​​​​ന​​​​​ങ്ങ​​​​​ൾ ക​​​​​ർ​​​​​ഷ​​​​​ക​​​​​രി​​​​​ൽ​​​​​നി​​​​​ന്ന് നേ​​​​​രി​​​​​ട്ടെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ലാ​​​​​ബു​​​​​ക​​​​​ളി​​​​​ൽ കൃ​​​​​ത്യ​​​​​മാ​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കും അം​​​​​ഗീ​​​​​കാ​​​​​ര​​​​​ത്തി​​​​​നും ശേ​​​​​ഷ​​​​​മാ​​​​​ണ് ഓ​​​​​രോ ഉ​​​​​ത്പ​​​​​ന്ന​​​​​വും വി​​​​​പ​​​​​ണി​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്.

നാ​​​​​ലി​​​​​ന്‍റെ മാ​​​​​ജി​​​​​ക്കി​​​​​ൽ പു​​​​​ട്ടു​​​​​പൊ​​​​​ടി​​​​​യും ചാ​​​​​യ​​​​​പ്പൊ​​​​​ടി​​​​​യും

പു​​​​​ട്ട് ക​​​​​റി​​​​​കൂ​​​​​ട്ടി ക​​​​​ഴി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ന​​​​​മ്മു​​​​​ടെ ശീ​​​​​ലം. എ​​​​​ന്നാ​​​​​ൽ, ബ​​​​​യോ മൗ​​​​​ണ്ട​​​​​ൻ പു​​​​​ട്ടു​​​​​പൊ​​​​​ടി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചാ​​​​​ൽ പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് ക​​​​​റി​​​​​യു​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ലെ​​​​​ന്ന് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഫാ. ​​​​​ബെ​​​​​ന്നി നി​​​​​ര​​​​​പ്പേ​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു. അ​​​​​തി​​​​​ന്‍റെ കാ​​​​​ര​​​​​ണ​​​​​വും അ​​​​​ദ്ദേ​​​​​ഹം വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു. ഒ​​​​​രു​​​​​ത​​​​​രം അ​​​​​രി മാ​​​​​ത്രം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​ല്ല ബ​​​​​യോ മൗ​​​​​ണ്ട​​​​​ൻ പു​​​​​ട്ടു​​​​​പൊ​​​​​ടി ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന​​​​​ത്. മൂ​​​​​ന്ന് സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ നാ​​​​​ലു​​​​​ത​​​​​രം അ​​​​​രി​​​​​ക​​​​​ൾ നി​​​​​ശ്ചി​​​​​ത അ​​​​​നു​​​​​പാ​​​​​ത​​​​​ത്തി​​​​​ലെ​​​​​ടു​​​​​ത്ത് പൊ​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. കേ​​​​​ര​​​​​ളം, ഗു​​​​​ജ​​​​​റാ​​​​​ത്ത് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലെ ഓ​​​​​രോ ഇ​​​​​ന​​​​​വും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ ര​​​​​ണ്ടി​​​​​നം അ​​​​​രി​​​​​യു​​​​​മാ​​​​​ണ് പു​​​​​ട്ടു​​​​​പൊ​​​​​ടി​​​​​ക്കാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​ത്. പ്ര​​​​​ത്യേ​​​​​ക സ്വാ​​​​​ദും പാ​​​​​കം ചെ​​​​​യ്ത് എ​​​​​ത്ര​​​​​നേ​​​​​രം ക​​​​​ഴി​​​​​ഞ്ഞാ​​​​​ലും മ​​​​​യം ന​​​​​ഷ്ട​​​​​പ്പെ​​​​​ടി​​​​​ല്ലെ​​​​​ന്ന​​​​​തും ബ​​​​​യോ ​​മൗ​​​​​ണ്ട​​​​​ൻ പു​​​​​ട്ടു​​​​​പൊ​​​​​ടി​​​​​യു​​​​​ടെ പ്ര​​​​​ത്യേ​​​​​ക​​​​​ത​​​​​യാ​​​​​ണെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ‍​യു​​​​​ന്നു. കാ​​​​​ര​​​​​റ്റ്, ബീ​​​​​റ്റ്റൂ​​​​​ട്ട്, ച​​​​​ക്ക, ച​​​​​ക്ക​​​​​ക്കു​​​​​രു എ​​​​​ന്നി​​​​​വ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള പു​​​​​ട്ടു​​​​​പൊ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​നും ഒ​​​​​രു​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ് ബ​​​​​യോ മൗ​​​​​ണ്ട​​​​​ൻ.

ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച ലാ​​​​​ബ് ടെ​​​​​സ്റ്റു​​​​​ക​​​​​ളെ​​​​​ല്ലാം വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി.
ബ​​​​​യോ മൗ​​​​​ണ്ട​​​​​ന്‍റെ ചാ​​​​​യ​​​​​പ്പൊ​​​​​ടി​​​​​ക്കും ആ​​​​​വ​​​​​ശ്യ​​​​​ക്കാ​​​​​ർ ഏ​​​​​റെ​​​​​യാ​​​​​ണ്. ഹോ​​​​​ട്ട​​​​​ൽ ന​​​​​ട​​​​​ത്തി​​​​​പ്പു​​​​​കാ​​​​​രും ചാ​​​​​യ​​​​​പ്പൊ​​​​​ടി ചോ​​​​​ദി​​​​​ച്ചെ​​​​​ത്തു​​​​​ന്നു​​​​​ണ്ട്. അ​​​​​വ​​​​​ർ​​​​​ക്കു​​​​​വേ​​​​​ണ്ടി അ​​​​​ഞ്ച് കി​​​​​ലോ​​​​​ഗ്രാ​​​​​മി​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക പാ​​​​​യ്ക്കും ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. കൊ​​​​​ച്ചി മാ​​​​​ർ​​​​​ക്ക​​​​​റ്റി​​​​​ൽ​​​​നി​​​​​ന്ന് വ​​​​​ൻ​​​​​കി​​​​​ട ക​​​​​ന്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ ഗു​​​​​ണ​​​​​മേ​​​​​ന്മ​​​​​യു​​​​​ള്ള ചാ​​​​​യ​​​​​പ്പൊ​​​​​ടി​​​​​ക​​​​​ൾ നേ​​​​​രി​​​​​ട്ട് ലേ​​​​​ല​​​​​ത്തി​​​​​ൽ എ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ക​​​​​ന്പ​​​​​നി ചെ​​​​​യ്യു​​​​​ന്ന​​​​​ത്. നാ​​​​​ല് വ്യ​​​​​ത്യ​​​​​സ്ത​​​​​യി​​​​​നം ചാ​​​​​യ​​​​​പ്പൊ​​​​​ടി​​​​​ക​​​​​ൾ ചേ​​​​​ർ​​​​​ത്താ​​​​​ണ് ബ​​​​​യോ​​​​​ മൗ​​​​​ണ്ട​​​​​ൻ ചാ​​​​​യ​​​​​പ്പൊ​​​​​ടി​​​​​ക​​​​​ൾ ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​താ​​​​​ണ് ബ​​​​​യോ​​​​​മൗ​​​​​ണ്ട​​​​​ൻ ചാ​​​​​യ​​​​​പ്പൊ​​​​​ടി​​​​​യു​​​​​ടെ രു​​​​​ചി​​​​​ര​​​​​ഹ​​​​​സ്യം.

 

K-Rail Survey

ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് കൈ​​​​​ത്താ​​​​​ങ്ങ്

കാ​​​​​ർ​​​​​ഷി​​​​​ക വി​​​​​ള​​​​​ക​​​​​ൾ​​​​​ക്ക് ഉ​​​​​റ​​​​​പ്പാ​​​​​യ വി​​​​​പ​​​​​ണി​​​​​യും ന്യാ​​​​​യ​​​​​മാ​​​​​യ വി​​​​​ല​​​​​യും ന​​​​​ൽ​​​​​കി ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ചേ​​​​​ർ​​​​​ത്തു​​​​​പി​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ക​​​​​ന്പ​​​​​നി. ഏ​​​​​പ്രി​​​​​ൽ മു​​​​​ത​​​​​ൽ ജൂ​​​​​ൺ വ​​​​​രെ​​​​​യാ​​​​​യി 350 ക്വി​​​ന്‍റ​​​ൽ ക​​​​​പ്പ​​​​​യാ​​​​​ണ് ക​​​​​ർ​​​​​ഷ​​​​​ക​​​​​രി​​​​​ൽ​​​​​നി​​​​​ന്ന് ശേ​​​​​ഖ​​​​​രി​​​​​ച്ച​​​​​ത്. അ​​​​​ത് മു​​​​​ഴു​​​​​വ​​​​​ൻ മൂ​​​​​ല്യ​​​​​വ​​​​​ർ​​​​​ധി​​​​​ത ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളാ​​​​​ക്കി വി​​​​​റ്റ​​​​​ഴി​​​​​ക്കാ​​​​​നും സാ​​​​​ധി​​​​​ച്ചു. 500 ക്വി​​​ന്‍റ​​​ൽ ക​​​​​പ്പ​​​​​യു​​​​​ടെ ഓ​​​​​ർ​​​​​ഡ​​​​​ർ ഇ​​​​​പ്പോ​​​​​ൾ ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. 2024-25 വ​​​​​ർ​​​​​ഷം ക​​​​​ർ​​​​​ഷ​​​​​ക​​​​​രി​​​​​ൽ​​​​​നി​​​​​ന്ന് 10 ട​​​​​ൺ മ​​​​​ഞ്ഞ​​​​​ളും ര​​​​​ണ്ട് ട​​​​​ൺ ഇ​​​​​ഞ്ചി​​​​​യും 15 ല​​​​​ക്ഷം രൂ​​​​​പ​​​​​യു​​​​​ടെ ഏ​​​​​ലം, ഗ്രാ​​​​​ന്പൂ, ജാ​​​​​തി​​​​​ക്ക, ജാ​​​​​തി​​​​​പ​​​​​ത്രി, ക​​​​​റു​​​​​വ​​​​​പ്പ​​​​​ട്ട തു​​​​​ട​​​​​ങ്ങി​​​​​യ സു​​​​​ഗ​​​​​ന്ധ​​​​​വ്യ​​​​​ഞ്ജ​​​​​ന​​​​​ങ്ങ​​​​​ളും ശേ​​​​​ഖ​​​​​രി​​​​​ച്ചു. വി​​​​​ള​​​​​ക​​​​​ൾ​​​​​ക്ക് ഉ​​​​​റ​​​​​പ്പാ​​​​​യ വി​​​​​പ​​​​​ണി ല​​​​​ഭി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന​​​​​ത് കൃ​​​​​ഷി​​​​​യി​​​​​ൽ ഉ​​​​​റ​​​​​ച്ചു​​​​​നി​​​​​ൽ​​​​​ക്കാ​​​​​ൻ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം പ​​​​​ക​​​​​രു​​​​​ന്നു.

ഇ​​​​​ന്ത്യ​​​​​ൻ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് സ്പൈ​​​​​സ​​​​​സ് റി​​​​​സ​​​​​ർ​​​​​ച്ചി​​​​​ന്‍റെ (ഐ​​​​​ഐ​​​​​എ​​​​​സ്ആ​​​​​ർ) സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ക​​​​​ണ്ണൂ​​​​​ർ, കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് ഗു​​​​​ണ​​​​​മേ​​​​​ന്മ​​​​​യു​​​​​ള്ള ഇ​​​​​ഞ്ചി, മ​​​​​ഞ്ഞ​​​​​ൾ വി​​​​​ത്തു​​​​​ക​​​​​ൾ വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. 15 ട​​​​​ണ്ണോ​​​​​ളം ഇ​​​​​ഞ്ചി​​​വി​​​​​ത്തു​​​​​ക​​​​​ളാ​​​​​ണ് ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. 500ലേ​​​​​റെ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് മ​​​​​ഞ്ഞ​​​​​ൾ​​​വി​​​​​ത്തു​​​​​ക​​​​​ൾ ന​​​​​ൽ​​​​​കി. പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി-​​​​​പ​​​​​ട്ടി​​​​​ക​​​​​വ​​​​​ർ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​പെ​​​​​ട്ട ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ​​​​​യും പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ​​​​​ത് നേ​​​​​ട്ട​​​​​മാ​​​​​യി.

2019ൽ ​​​​​ത​​​​​ല​​​​​ശേ​​​​​രി ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​ർ​​​​​ജ് ഞ​​​​​റ​​​​​ള​​​​​ക്കാ​​​​​ട്ടി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​ണ് ബ​​​​​യോ മൗ​​​​​ണ്ട​​​​​ൻ ക​​​​​ന്പ​​​​​നി​​​​​ക്ക് തു​​​​​ട​​​​​ക്കം കു​​​​​റി​​​​​ക്കു​​​​​ന്ന​​​​​ത്. ഫാ. ​​​​​മാ​​​​​ത്യു ആ​​​​​ശാ​​​​​രി​​​​​പ​​​​​റ​​​​​ന്പി​​​​​ൽ, ഫാ. ​​​​​തോ​​​​​മ​​​​​സ് ത​​​​​യ്യി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ചു​​​​​ക്കാ​​​​​ൻ​​​​​പി​​​​​ടി​​​​​ച്ച​​​​​ത്. ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി​​​​​യു​​​​​ടെ മാ​​​​​ർ​​​​​ഗ​​​​​നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ ക​​​​​ന്പ​​​​​നി​​​​​യെ മു​​​​​ന്നോ​​​​​ട്ടു​​​​​ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് എ​​​​​മ​​​​​രി​​​​​റ്റ​​​​​സു​​​​​മാ​​​​​രാ​​​​​യ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ഞ​​​​​റ​​​​​ള​​​​​ക്കാ​​​​​ട്ടും മാ​​​​​ർ ജോ​​​​​ർ​​​​​ജ് വ​​​​​ലി​​​​​യ​​​​​മ​​​​​റ്റ​​​​​വും പി​​​​​ന്തു​​​​​ണ​​​​​യു​​​​​മാ​​​​​യി ഒ​​​​​പ്പ​​​​​മു​​​​​ണ്ട്. വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ൾ മോ​​​​​ൺ. സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ പാ​​​​​ലാ​​​​​ക്കു​​​​​ഴി ചെ​​​​​യ​​​​​ർ​​​​​മാ​​​​​നും ഫാ. ​​​​​ബെ​​​​​ന്നി നി​​​​​ര​​​​​പ്പേ​​​​​ൽ മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റു​​​​​മാ​​​​​യ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ബോ​​​​​ർ​​​​​ഡി​​​​​നാ​​​​​ണ് ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വം.

ഫാ. ​​​​​ജെ​​​​​യ്സ് കു​​​​​രി​​​​​ശും​​​​​മൂ​​​​​ട്ടി​​​​​ലാ​​​​​ണ് മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ് മാ​​​​​നേ​​​​​ജ​​​​​ർ. പി.​​​​​ടി.​​ ജോ​​​​​സ് പു​​​​​ളി​​​​​ക്ക​​​​​ീൽ, ഡോ. ​​​​​ജോ​​​​​സ​​​​​ഫ് ബെ​​​​​ന​​​​​വ​​​​​ൻ, ബി​​​​​നോ​​​​​യ് മാ​​​​​ട്ടേ​​​​​ൽ, ഫാ. ​​​​​ഡോ. ജോ​​​​​ജി കാ​​​​​ക്ക​​​​​ര​​​​​മ​​​​​റ്റ​​​​​ത്തി​​​​​ൽ, ജോ​​​​​ളി അ​​​​​ല​​​​​ക്സ് ത​​​​​യ്യി​​​​​ൽ, ഫാ. ​​​​​ജോ​​​​​സ​​​​​ഫ് കാ​​​​​വ​​​​​നാ​​​​​ടി എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ബോ​​​​​ർ​​​​​ഡ് അം​​​​​ഗ​​​​​ങ്ങ​​​​​ൾ. മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഫോ​​​​ൺ: 9495495912.

അം​​​​​ഗീ​​​​​കാ​​​​​ര​​​​​ങ്ങ​​​​​ൾ

ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​ര മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് സി​​​​​സ്റ്റ​​​​​ത്തി​​​​​നു​​​​​ള്ള ഐ​​​​​എ​​​​​സ്ഒ 9001-2015 അം​​​​​ഗീ​​​​​കാ​​​​​രം ബ​​​​​യോ​​ മൗ​​​​​ണ്ട​​​​​ന് ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ മി​​​​​ക​​​​​ച്ച പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളെ അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച് മി​​​​​നി​​​​​സ്ട്രി ഓ​​​​​ഫ് മൈ​​​​​ക്രോ സ്മോ​​​​​ൾ ആ​​​​​ൻ​​​​​ഡ് മീ​​​​​ഡി​​​​​യം എ​​​​​ന്‍റ​​​​​ർ​​​​​പ്രൈ​​​​​സ​​​​​സ് മ​​​​​ന്ത്രാ​​​​​ല​​​​​യം സെ​​​​​ഡ് (ZED) ബ്രോ​​​​​ൺ​​​​​സ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്കേ​​​​​ഷ​​​​​ൻ ന​​​​​ൽ​​​​​കി. സി​​​​​ൽ​​​​​വ​​​​​ർ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. എ​​​​​സ്എ​​​​​ഫ്എ​​​​​സി വ​​​​​ഴി 2024 മാ​​​​​ർ​​​​​ച്ചി​​​​​ൽ 37 ല​​​​​ക്ഷം രൂ​​​​​പ​​​​​യു​​​​​ടെ സ​​​​​ബ്സി​​​​​ഡി​​​​​ക്ക് അം​​​​​ഗീ​​​​​കാ​​​​​രം ല​​​​​ഭി​​​​​ച്ച​​​​​ത് സു​​​​​പ്ര​​​​​ധാ​​​​​ന നേ​​​​​ട്ട​​​​​മാ​​​​​യി.

എ​​​​​ക്സ്പോ​​​​​ർ​​​​​ട്ട് ലൈ​​​​​സ​​​​​ൻ​​​​​സും ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ൾ​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ എ​​​​​ഡി (ഓ​​​​​ത​​​​​റൈ​​​​​സ്ഡ് ഡീ​​​​​ല​​​​​ർ) കോ​​​​​ഡും ക​​​​​സ്റ്റം​​​​​സ് ക്ലി​​​​​യ​​​​​റ​​​​​ൻ​​​​​സ് ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സു​​​​​ഗ​​​​​മ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ഐ​​​​​സ് ഗേ​​​​​റ്റ് ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​നും ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര വി​​​​​പ​​​​​ണി​​​​​യി​​​​​ലേ​​​​​ക്ക് ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ എ​​​​​ത്തി​​​​​ക്കാ​​​​​ൻ ഇ​​​​​വ വ​​​​​ഴി​​​​​തു​​​​​റ​​​​​ക്കു​​​​​ന്നു. ഇ​​​​​ന്ത്യാ പോ​​​​​സ്റ്റ് വ​​​​​ഴി ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യാ​​​​​നു​​​​​മു​​​​​ള്ള ലൈ​​​​​സ​​​​​ൻ​​​​​സും ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. കേ​​​​​ര​​​​​ള അ​​​​​ഗ്രോ ബ്രാ​​​​​ൻ​​​​​ഡ് അം​​​​​ഗീ​​​​​കാ​​​​​രം ല​​​​​ഭി​​​​​ച്ച​​​​​തി​​​​​നാ​​​​​ൽ കേ​​​​​ര​​​​​ള അ​​​​​ഗ്രോ​​​​​മാ​​​​​ർ​​​​​ട്ടി​​​​​ന്‍റെ ഷോ​​​​​പ്പു​​​​​ക​​​​​ളി​​​​​ലും മാ​​​​​വേ​​​​​ലി, സ​​​​​പ്ലൈ​​​​​കോ സ്റ്റോ​​​​​റു​​​​​ക​​​​​ളി​​​​​ലും ബ​​​​​യോ​​​​​മൗ​​​​​ണ്ട​​​​ൻ ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ ല​​​​​ഭ്യ​​​​​മാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യും.

K-Rail Survey

ബാ​​​​​ങ്ക് തു​​​​​ട​​​​​ങ്ങാ​​​​​ൻ ആ​​​​​ലോ​​​​​ച​​​​​ന:ഫാ. ബെ​​​​​ന്നി നി​​​​​ര​​​​​പ്പേ​​​​​ൽ

ഭ​​​​​ക്ഷ്യോ​​​​​ത്പ​​​​​ന്ന മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ വി​​​​​പു​​​​​ലീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം ബ​​​​​യോ മൗ​​​​​ണ്ട​​​​​ൻ ക​​​​​ന്പ​​​​​നി​​​​​യി​​​​​ൽ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി ബാ​​​​​ങ്ക് തു​​​​​ട​​​​​ങ്ങാ​​​​​ൻ ആ​​​​​ലോ​​​​​ചി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. 7500 ക​​​​​ർ​​​​​ഷ​​​​​ക​​​​​രാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ ക​​​​​ന്പ​​​​​നി​​​​​യി​​​​​ൽ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. വാ​​​​​യ്പ​​​​​യും നി​​​​​ക്ഷേ​​​​​പ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​മു​​​​​ള്ള ബാ​​​​​ങ്കിം​​​​​ഗ് സം​​​​​വി​​​​​ധാ​​​​​നം തു​​​​​ട​​​​​ങ്ങി​​​​​യാ​​​​​ൽ ഏ​​​​​റെ പ്ര​​​​​യോ​​​​​ജ​​​​​ന​​​​​ക​​​​​ര​​​​​മാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷ. അ​​​​​തു​​​​​പോ​​​​​ലെ ബ​​​​​യോ മൗ​​​​​ണ്ട​​​​​ൻ ഔ​​​​​ട്ട്‌‌​​​​ലെ​​​​​റ്റു​​​​​ക​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്ക​​​​​ണം.

ച​​​​​ക്ക, മാ​​​​​ങ്ങ എ​​​​​ന്നി​​​​​വയി​​​​​ൽ​​​​​നി​​​​​ന്നു​​​​​മു​​​​​ള്ള വി​​​​​വി​​​​​ധ ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് മ​​​​​റ്റൊ​​​​​രു ല​​​​​ക്ഷ്യം. ഇ​​​​​തി​​​​​നാ​​​​​യി കോ​​​​​ൾ​​​​​ഡ് സ്റ്റോ​​​​​റേ​​​​​ജ് സം​​​​​വി​​​​​ധാ​​​​​നം വി​​​​​പു​​​​​ലീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ക​​​​​പ്പ​​​​​യു​​​​​ടെ ലെ​​​​​യ്സ്, മു​​​​​റു​​​​​ക്ക്, ചി​​​​​പ്സ് എ​​​​​ന്നി​​​​​വ നി​​​​​ർ​​​​​മി​​​​​ക്കാ​​​​​നു​​​​​ള്ള ത​​​​​യാ​​​​​റെ​​​​​ടു​​​​​പ്പു​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ടു​​​​​ണ്ട്. കേ​​​​​ന്ദ്ര- സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ വി​​​​​വി​​​​​ധ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള സ​​​​​ഹാ​​​​​യ​​​​​സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും ബ​​​​​യോ​​ മൗ​​​​​ണ്ട​​​​​ന് പ്രോ​​​​​ത്സാ​​​​​ഹ​​​​​ന​​​​​മാ​​​​​ണ്.

കൃ​​​​​ഷി​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ​​​​​യും വ്യ​​​​​വ​​​​​സാ​​​​​യ വ​​​​​കു​​​​​പ്പി​​​​​ന്‍റെ​​​​​യും മി​​​​​ക​​​​​ച്ച പി​​​​​ന്തു​​​​​ണ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്ക് ല​​​​​ഭി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. സ്മോ​​​​​ൾ ഫാ​​​​​ർ​​​​​മേ​​​​​ഴ്സ് അ​​​​​ഗ്രോ ക​​​​​ൺ​​​​​സോ​​​​​ർ​​​​​ഷ്യം, എം​​​​​എ​​​​​സ്എം​​​​​ഐ മ​​​​​ന്ത്രാ​​​​​ല​​​​​യം, സ്പൈ​​​​​സ​​​​​സ് ബോ​​​​​ർ​​​​​ഡ്, കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പി​​​​​എം​​​​​എ​​​​​ഫ്എം​​​​​ഇ പ​​​​​ദ്ധ​​​​​തി എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ളും ക​​​​​ന്പ​​​​​നി​​​​​യെ മു​​​​​ന്നോ​​​​​ട്ടു​​​​​ന​​​​​യി​​​​​ക്കു​​​​​ന്നു.

Tags : Biomountain Taste Mountains Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up