പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിക്കുന്നു.
കൊച്ചി: പ്രമുഖ ആഭരണബ്രാന്‍ഡായ ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഷോറൂമിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശനും ആശീര്‍വാദകര്‍മം രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും നിര്‍വഹിച്ചു.
കൊച്ചി മേയര്‍ വി.കെ. മിനിമോള്‍, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ മുഹമ്മദ് ഷിയാസ്, വിനു ജോബ്, കൊച്ചി ഡെപ്യൂട്ടി മേയര്‍ വി.ആര്. സുധീര്‍, ചങ്ങനാശേരി മുനിസിപ്പില്‍ ചെയര്മാന് ജോമി ജോസഫ്, കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍മാരായ കെ.വി.പി. കൃഷ്ണകുമാര്‍, വിജയകുമാര്‍, കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിന്, ചലച്ചിത്രതാരങ്ങളായ ധ്യാന്‍ ശ്രീനിവാസന്, സ്മിനു സിജോ, ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എംഡി സണ്ണി തോമസ് ഇടിമണ്ണിക്കല്‍, അമേറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എംഡി അമ്പിളി സണ്ണി, ഡയറക്ടര്‍മാരായ ഡോ. ടോണി ജോസഫ്, നീമ റോസ് ജോസഫ്, നിയ ആന്‍ ജോസഫ് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. കൂടാതെ വിവിധ മേഖലകളിലെ പ്രമുഖര്‍, വിശിഷ്ടാതിഥികള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എംജി റോഡിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കു സമീപം 15,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കിയിരിക്കുന്ന പുതിയ ഷോറൂമില്‍ സ്വര്‍ണം, വജ്രം ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ആധുനികസൗകര്യങ്ങളും വിശാലമായ പാര്‍ക്കിംഗ് സംവിധാനവും ഉള്‍പ്പെടെ മികച്ച ഷോപ്പിംഗ് അനുഭവം നല്കുന്ന രീതിയിലാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് 50 ദിവസം പണിക്കൂലിയില്‍ ഫ്ലാറ്റ് 50 ശതമാനം കുറവും ഡയമണ്ട് ആഭരണങ്ങള്‍ക്കു കാരറ്റിന് 20000 രൂപയുടെ ഡിസ്കൗണ്ടും ഉണ്ടായിരിക്കും.
തിരുവനന്തപുരത്ത് പുതിയ ഷോറൂം ഉടന്‍ തുറക്കുമെന്നും ഉപഭോക്താക്കള്‍ക്കു മികച്ച ഗുണനിലവാരമുള്ള ആഭരണങ്ങളും വിശ്വാസ്യതയുള്ള സേവനവും നല്‍കുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എംഡി സണ്ണി തോമസ് അറിയിച്ചു.
Tags : Edimannikkal Gold&Diamonds KochiShowroom Opens Business