ബ്രില്ല്യന്റ് മെഡിക്കൽ വിക്ടറിഡേയുടെ ചടങ്ങിൽ മുഖ്യാതിഥികൾ വിദ്യാർഥികൾക്കൊപ്പം.
കോഴിക്കോട്: നീറ്റ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ബി. നീരജ്, നിവേദിത മനോജ് നായർ, മുഹമ്മദ് ഫാദിൽ, തോമസ് കുര്യൻ, മുരളീകൃഷ്ണ അശോക്, ലാറിൻ മുഹമ്മദ്, അച്ചുദ് ശൈലേന്ദ് എന്നിവരെയും ഉന്നതവിജയം കരസ്ഥമാക്കിയ ആയിരത്തിലധികം വിദ്യാർഥികളെയും ബ്രില്ല്യന്റ് മെഡിക്കൽ വിക്ടറി ഡേ ‘മെഡി കൊണ്ക്വർ 2026’ൽ അനുമോദിച്ചു.
കോഴിക്കോട് ദേവഗിരി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ. ഫൈസൽ ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ, കൃഷിമന്ത്രി ടി. സിദ്ദീഖ് എന്നിവർ ആദ്യ സ്കോർ നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും സ്കോളർഷിപ്പുകൾ സമ്മാനിക്കുകയും ചെയ്തു.
എം.കെ. രാഘവൻ എംപി, കെ. ജയന്ത് എംഎൽഎ, ഫാത്തിമ തഹ്ലിയ എംഎൽഎ, കോഴിക്കോട് മേയർ ഒ. സദാശിവൻ, സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൾ ഫാ. ഡോ. ബിജു ജോണ്‍ സിഎംഐ, മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ, തിരൂർ സബ് കളക്ടർ ദിലീപ് കൈനകര, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി, ദേവഗിരി കോളജ് പ്രിൻസിപ്പൽ ഫാ. ബിജു ജോസഫ് ചക്കാലയിൽ സിഎംഐ, വൈസ് പ്രിൻസിപ്പൽ ഫാ. അജോ മറ്റപ്പള്ളിൽ സിഎംഐ, ദേവഗിരി ഇൻസ്റ്റിറ്റ്യൂഷൻ അഡ്മിനിസ്ട്രേറ്റർ ഫാ. ബോണി അഗസ്റ്റിൻ സിഎംഐ, ആശാ കിരണ്‍ ഡയറക്ടർ ഫാ. ജോണി കൊച്ചുതാഴത്ത് സിഎംഐ, അൽഫോൻസാ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിൽസണ്‍ ജോസ് തയ്യിൽ, കോഴിക്കോട് മെഡിക്കൽ കോളജ് എസ്എച്ച്ഒ യു.പി. വിപിൻ, കൗണ്‍സിലർമാരായ ജിജി രമേശ്, സി. കവിത എന്നിവർ വിജയികൾക്ക് സ്വർണമെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിച്ചു.
നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 720ൽ 692 മാർക്കോടെ കേരളാ ടോപ്പറായ ബി. നീരജിന് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലും 686 മാർക്ക് നേടിയ നിവേദിത മനോജ് നായർക്ക് 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലുമാണ് സമ്മാനിച്ചത്.
685 മാർക്ക് നേടിയ മുഹമ്മദ് ഫാദിലിനും 683 മാർക്ക് നേടിയ തോമസ് കുര്യനും അഞ്ച് ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലും വീതം നൽകി.
677 മാർക്ക് നേടിയ മുരളീകൃഷ്ണ അശോകിനും 675 മാർക്ക് നേടിയ ലാറിൻ മുഹമ്മദിനും 675 മാർക്ക് നേടിയ അച്ചുദ് ശൈലേന്ദർ ഉമേഷിനും ഓരോ ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലുമാണ് സമ്മാനിച്ചത്.
ആയിരത്തിലത്തിലധികം വിദ്യാർഥികൾക്കാണ് ബ്രില്ല്യന്റിന്റെ സ്നേഹോപഹാരങ്ങൾ സമ്മാനിച്ചത്. ഡയറക്ടർമാരായ ജോർജ് തോമസ്, സെബാസ്റ്റ്യൻ ജി. മാത്യു, എന്നിവർ വിജയികളെ അനുമോദിച്ചു.
Tags : Brilliant Medical VictoryDay Celebrated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash