x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്മയ്ക്കും മകനും യാത്രാമൊഴി

ജി​ബി​ന്‍ കു​ര്യ​ന്‍
Published: August 3, 2026 12:36 AM IST | Updated: August 3, 2026 01:57 AM IST

ഭാര്യ റെ​ജീ​നയുടെയും മകൻ ജോ​സ​ഫിൻ ജോണിയുടെയും മൃ​ത​ദേ​ഹം പ​യ്യാ​നി​ത്തോ​ട്ടം ഹോ​ളി സ്പി​രി​റ്റ് സ്‌​കൂ​ളി​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​നു വ​ച്ച​പ്പോ​ള്‍

പൂ​ഞ്ഞാ​ര്‍: മ​ല​നി​ര​ക​ള്‍ കോ​ട്ട​കെ​ട്ടി​യ പ​യ്യാ​നി​ത്തോ​ട്ടം എ​ന്ന കൊ​ച്ചു ഗ്രാ​മ​ത്തി​ല്‍ ഉ​രു​ണ്ടു​കൂ​ടി​യ സ​ങ്ക​ട കാ​ര്‍മേ​ഘ​ങ്ങ​ള്‍ മ​ല​യോ​ര​ത്തി​ന്‍റെ നൊ​മ്പ​ര​മാ​യി, അ​തി​തീ​വ്ര മ​ഴ​യാ​യി പെ​യ്തി​റ​ങ്ങി.

ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ മ​ണ്ണി​ടി​ഞ്ഞു വീ​ടി​നു മു​ക​ളി​ലേ​ക്കു വീ​ണു മ​രി​ച്ച പൂ​ഞ്ഞാ​ര്‍ പ​യ്യാ​നി​ത്തോ​ട്ടം മ​ണ​പ്പാ​ട്ട് എം.​ജെ. ജോ​ണി​യു​ടെ ഭാ​ര്യ റെ​ജീ​ന​യ്ക്കും മ​ക​ന്‍ ജോ​​​​സ​​​​ഫി​​​​ന്‍ ജോ​​​​ണിക്കും ഗ്രാ​മം യാ​ത്രാ​മൊ​ഴി​യേ​കി. ഇ​രു​വ​രു​ടെയും സം​സ്‌​കാ​രം പ​യ്യാ​നി​ത്തോ​ട്ടം സെ​ന്‍റ് അ​ല്‍ഫോ​ന്‍സാ പ​ള്ളി​യി​ല്‍ ന​ട​ന്നു.

റെ​ജീ​ന ജോ​ലി ചെ​യ്തി​രു​ന്ന പ​യ്യാ​നി​ത്തോ​ട്ടം ഹോ​ളി​സ്പി​രി​റ്റ് സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ടി​ലെ പ​ന്ത​ലി​ലേ​ക്ക് മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍ശ​ന​ത്തി​നാ​യി വ​ച്ച​തോ​ടെ ഭ​ർ​ത്താ​വ് ജോ​ണി​യും മ​ക്ക​ളാ​യ ജോ​മി​റ്റും സോ​മി​റ്റും മൃ​ത​ദേ​ഹ​ത്തി​ല്‍ കെ​ട്ടി​പ്പിടി​ച്ചും ചും​ബി​ച്ചും ക​ര​യു​വാ​ന്‍ തു​ട​ങ്ങി. തേ​ങ്ങ​ല​ട​ക്കി നി​ന്ന റെ​ജീ​ന​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ത​ങ്ക​മ്മ​യും മേ​രി​യും റോ​സ​മ്മ​യും ദുഃഖം സ​ഹി​ക്കാ​നാ​കാതെ പൊ​ട്ടി​ക്ക​ര​ഞ്ഞു.

പാ​ലാ രൂ​പ​ത മു​ഖ്യ​ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യു​ടെ ആ​ദ്യ​ക​ര്‍മ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു. പ​യ്യാ​നി​ത്തോ​ട്ടം സെ​ന്‍റ് അ​ല്‍ഫോ​ന്‍സാ പ​ള്ളി​യി​ല്‍ ന​ട​ന്ന സം​സ്‌​കാ​ര ശ്രു​ശ്രൂ​ഷ​യി​ല്‍ പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു.

മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ് സം​സ്ഥാ​ന സ​ര്‍ക്കാ​രി​നു വേ​ണ്ടി പു​ഷ്പച​ക്രം അ​ര്‍പ്പി​ച്ചു. ആ​ന്‍റോ ആന്‍റണി എം​പി, എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങിയവർ അ​ന്തി​മോ​പ​ചാ​രം അ​ര്‍പ്പി​ച്ചു.

K-Rail Survey

തീരാനോവായി ഉണ്ണിക്കുട്ടൻ

പൂ​ഞ്ഞാ​ര്‍: സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും നാ​ട്ടു​കാ​ര്‍ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട​വാ​നാ​യി​രു​ന്ന ഉ​ണ്ണി​ക്കു​ട്ട​ന്‍ ഇ​ന്ന​ലെ ഏ​വ​രെ​യും ക​ര​യി​പ്പി​ച്ചു. ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ മ​രിച്ച ജോ​സ​ഫിന്‍ പാ​ലാ ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഹോ​സ്റ്റ​ൽ കി​ച്ച​ണി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ജോ​സ​ഫി​നെ എ​ല്ലാ​വ​രും ഉ​ണ്ണി​ക്കു​ട്ടന്‍ എ​ന്നാ​ണ് ഇ​ഷ്‌ട​ത്തോ​ടെ വി​ളി​ച്ചി​രു​ന്ന​ത്. ഏ​ല്‍പ്പി​ക്കു​ന്ന ഏ​തൊരു ജോ​ലി​യും മ​ടി​യില്ലാ​തെ ചെ​യ്യാ​ന്‍ മ​ന​സു​ള്ള വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ജോ​സ​ഫിന്‍റേ​ത്.

എ​പ്പോ​ഴും പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടെ​യു​ള്ള സൗ​മ്യ​മാ​യ സം​സാ​ര​വും ഇ​ട​പെ​ട​ലും എ​വ​ര്‍ക്കും ഇ​ഷ്‌ട​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു​ വ​ര്‍ഷ​മാ​യി കോ​ള​ജ് ഹോ​സ്റ്റ​ലി​ലും കി​ച്ച​ണി​ലും ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന ജോ​സ​ഫിന്‍ സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ധാ​രാ​ളം സ​ന്തോ​ഷ​ക​ര​മാ​യ ഓ​ര്‍മ​ക​ള്‍ ന​ല്‍കി​യാ​ണ് യാ​ത്ര​യാ​കു​ന്ന​ത്.

അ​പ​ക​ട​ത്തി​ല്‍ കാ​ലി​നു പ​രി​ക്കു​പ​റ്റി വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ജോ​സ​ഫിന്‍ കാ​ലി​ലെ പൊ​ട്ട​ല്‍ സൗ​ഖ്യ​മാ​യ​തി​നാ​ല്‍ ഇ​ന്ന് കോ​ള​ജി​ല്‍ വ​രു​മെ​ന്നും വ​രു​മ്പോ​ള്‍ കാ​ണാ​മെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വി​ളി​ച്ചി​രു​ന്ന​താ​യും കോ​ള​ജി​ലെ ഹോ​സ്റ്റ​ൽ വാ​ര്‍ഡ​നാ​യ ഫാ. ​ജോ​ണ്‍ മ​റ്റ​മു​ണ്ട​യി​ല്‍ പ​റ​ഞ്ഞു.

Tags : Mother Son Departure Statement Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up