x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാവേരി പ്രശ്നം സം​​​സ്ഥാ​​​ന​​​താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കു​​​മെ​​​ന്നു ക​​​ർ​​​ണാ​​​ട​​​ക

വെബ് ഡെസ്ക്
Published: August 3, 2026 12:58 AM IST | Updated: August 3, 2026 12:58 AM IST

പ്രതീകാത്മക ചിത്രം

ബം​​​ഗ​​​ളൂരു: കാ​​​വേ​​​രി പ്ര​​​ശ്ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നു ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ. ബ​​​ന്ദ് ആ​​​ഹ്വാ​​​ന​​​ത്തി​​​ൽനി​​​ന്ന് സം​​​ഘ​​​ട​​​ന​​​ക​​​ൾ പി​​​ന്മാറ​​​ണ​​​മെ​​​ന്നും സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ബം​​​ഗ​​​ളൂരു സ​​​ന്ദ​​​ർ​​​ശ​​​നം നീ​​​ട്ടി​​​വ​​​യ്ക്കാ​​​ൻ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി ജോ​​​സ​​​ഫ് വി​​​ജ​​​യ് സ​​​മ്മ​​​തി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണി​​​തെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

ത​​​മി​​​ഴ്നാ​​​ടി​​​ന് 15 ദി​​​വ​​​സ​​​ത്തേ​​​ക്ക് 3,500 ഘ​​​ന​​​യ​​​ടി വീ​​​തം വെ​​​ള്ളം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന കാ​​​വേ​​​രി വാ​​​ട്ട​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് റെ​​​ഗു​​​ലേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ 13നു ​​​ബ​​​ന്ദ് ആ​​​ച​​​രി​​​ക്കു​​​മെ​​​ന്ന് ക​​​ന്ന​​​ഡ സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

Tags : CauveryIssue Karnataka Protect Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up