ബംഗളൂരു: കാവേരി പ്രശ്നത്തിൽ സംസ്ഥാന താത്പര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബന്ദ് ആഹ്വാനത്തിൽനിന്ന് സംഘടനകൾ പിന്മാറണമെന്നും സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബംഗളൂരു സന്ദർശനം നീട്ടിവയ്ക്കാൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കർണാടക സർക്കാരിന്റെ അഭ്യർഥനപ്രകാരമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തമിഴ്നാടിന് 15 ദിവസത്തേക്ക് 3,500 ഘനയടി വീതം വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് റെഗുലേഷൻ കമ്മിറ്റി ഉത്തരവിനെതിരേ 13നു ബന്ദ് ആചരിക്കുമെന്ന് കന്നഡ സംഘടനകൾ പ്രഖ്യാപിച്ചിരുന്നു.