ന്യൂഡൽഹി: ഭിന്നശേഷി തടവുകാരുടെ അവകാശങ്ങളും അന്തസും ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നിർദേശം.
വീൽചെയർ സൗഹൃദ റാന്പുകൾ അടക്കം സൗകര്യം ഏർപ്പെടുത്തി ഭിന്നശേഷി തടവുകാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന അന്തരീക്ഷം ജയിലുകളിൽ സൃഷ്ടിക്കാൻ ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ഇതിനാവശ്യമായ ചട്ടക്കൂട് നാല് മാസത്തിനുള്ളിൽ തയ്യാറാക്കാനും സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെട്ടു.
ഭിന്നശേഷി തടവുകാർക്ക് ജയിലുകളിൽ മതിയായ സൗകര്യങ്ങളും നിയമവ്യസ്ഥയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ നടപടി.
Tags : Supreme Court prisoners protect