x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടതുപക്ഷത്തെ ഇടതുനിന്ന് ആക്രമിച്ചാല്‍ ഗുണം വലതുപക്ഷത്തിന്: പിണറായി വിജയന്‍

വെബ്ഡെസ്ക്
Published: August 2, 2026 11:31 PM IST | Updated: August 2, 2026 11:32 PM IST

സാ​​​നു സ​​​മ്മാ​​​നം 2026 എ​​​ഴു​​​ത്തു​​​കാ​​​രി ഡോ. ​​​എം.​​​ ലീ​​​ലാ​​​വ​​​തി​​​ക്ക് പിണറായി വിജയൻ സ​​​മ​​​ര്‍പ്പി​​​ച്ചു

കൊ​​​ച്ചി: ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്ത് നി​​​ന്നു​​​കൊ​​​ണ്ട് ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ ആ​​​ക്ര​​​മി​​​ച്ചാ​​​ല്‍ വ​​​ല​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ കൈ​​​യ​​​ടി​​​യും സ്വീ​​​കാ​​​ര്യ​​​ത​​​യും ഏ​​​റു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

എ​​​ന്നാ​​​ല്‍ പ്ര​​​ഫ. എം.​​​കെ. സാ​​​നു ഒ​​​രി​​​ക്ക​​​ലും ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ ക​​​രി​​​വാ​​​രി​​​ത്തേ​​​ച്ച് സ്വ​​​ന്തം യ​​​ശ​​​സ് വി​​​ള​​​ക്കി​​​യെ​​​ടു​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പ്ര​​​ഫ. എം.​​​കെ. സാ​​​നു സാം​​​സ്‌​​​കാ​​​രി​​​ക​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ സാ​​​നു സ​​​മ്മാ​​​നം 2026 എ​​​ഴു​​​ത്തു​​​കാ​​​രി ഡോ. ​​​എം.​​​ലീ​​​ലാ​​​വ​​​തി​​​ക്ക് സ​​​മ​​​ര്‍പ്പി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​രോ​​​ഗ്യാ​​​വ​​​സ്ഥ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഡോ. ​​​ലീ​​​ലാ​​​വ​​​തി​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യാ​​​ണ് ഒ​​​രു​​​ല​​​ക്ഷം രൂ​​​പ​​​യും ഉ​​​ണ്ണി കാ​​​നാ​​​യി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ശി​​​ല്പ​​​വും കീ​​​ര്‍ത്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്‌​​​കാ​​​രം പി​​​ണ​​​റാ​​​യി സ​​​മ്മാ​​​നി​​​ച്ച​​​ത്. സാ​​​നു അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​വും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. യു​​​വ​​​പ്ര​​​തി​​​ഭ പു​​​ര​​​സ്‌​​​കാ​​​രം ഡോ. ​​​വി​​​നി​​​ല്‍ പോ​​​ളി​​​ന് സ​​​മ്മാ​​​നി​​​ച്ചു.

സാം​​​സ്‌​​​കാ​​​രി​​​ക​​​കേ​​​ന്ദ്രം പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍.​​​എ​​​സ്. മാ​​​ധ​​​വ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ മു​​​ന്‍ മ​​​ന്ത്രി പി.​​​രാ​​​ജീ​​​വ്, സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം സി.​​​എ​​​ന്‍. മോ​​​ഹ​​​ന​​​ന്‍, സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യ എ​​​സ്. ശ​​​ര്‍മ, സി.​​​എം. ദി​​​നേ​​​ശ്മ​​​ണി, മു​​​ന്‍ മേ​​​യ​​​ര്‍ എം.​​​അ​​​നി​​​ല്‍കു​​​മാ​​​ര്‍, എ​​​ഴു​​​ത്തു​​​കാ​​​രി ത​​​നൂ​​​ജ ഭ​​​ട്ട​​​തിരി, ഡോ. ​​​കെ.​​​ജി. പൗ​​​ലോ​​​സ്, കെ.​​​വി. തോ​​​മ​​​സ്, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​ന്‍ ആ​​​ര്‍.​​​രാ​​​ജ​​​ഗോ​​​പാ​​​ല്‍, പ്ര​​​ഭാ​​​ഷ​​​ക​​​ന്‍ ഡോ. ​​​സു​​​നി​​​ല്‍ പി. ​​​ഇ​​​ള​​​യി​​​ടം, സി​​​പി​​​എം ജി​​​ല്ലാ​​​സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​സ​​​തീ​​​ഷ്, മു​​​ന്‍ എം​​​എ​​​ല്‍എ ജോ​​​ണ്‍ ഫെ​​​ര്‍ണാ​​​ണ്ട​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Tags : PinarayiVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash SanuSamman

Recent News

Corehub Up