പ്രതീകാത്മക ചിത്രം
മോസ്കോ: യുക്രെയ്ൻ സേന റഷ്യയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. യുക്രെയ്നിൽനിന്ന് 800 കിലോമീറ്റർ അകലെ സമാര, സരാറ്റോവ് മേഖലകളിലായിരുന്നു ആക്രമണം.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വില്പന സ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗൺ ആണു സമാരയിൽ ആക്രമിക്കപ്പെട്ടത്.
കഴിഞ്ഞ മാസം യുക്രെയ്ൻ ആക്രമണത്തിൽ വൈൽഡ്ബെറീസിന്റെ ഒട്ടേറെ ഗോഡൗണുകൾ നശിച്ചിരുന്നു. സരാറ്റോവിലെ പാർപ്പിട കേന്ദ്രത്തിലുണ്ടായ ആക്രമണത്തിലാണു രണ്ടു പേർ കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി 635 ഡ്രോണുകളാണു യുക്രെയ്ൻ തൊടുത്തതെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Tags : Ukraine Drone Attack Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash