Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Birds Of Kerala

കേരളത്തിലെ പക്ഷികളെ ലോകം കണ്ട കഥ

പ്ര​​​​കൃ​​​​തി​​​​യു​​​​ടെ ഓ​​​​രോ തു​​​​ടി​​​​പ്പിനും കാ​​​​തോ​​​​ർ​​​​ത്ത് കാ​​​​ന​​​​നപാ​​​​ത​​​​ക​​​​ളി​​​​ലൂ​​​​ടെ കാ​​​​മ​​​​റ​​​​യും ബൈ​​​​നോ​​​​ക്കു​​​​ല​​​​റു​​​​മാ​​​​യി ന​​​​ട​​​​ന്ന ‘ഇ​​​​ന്ത്യ​​​​യു​​​​ടെ പ​​​​ക്ഷി​​​​മ​​​​നു​​​​ഷ്യ​​​​ൻ’ ഡോ. ​​​​സ​​​​ലിം അ​​​​ലി​​​​യു​​​​ടെ ജ​​​​ന്മ​​​​ദി​​​​ന​​​​മാ​​​​ണ് ഇ​​​​ന്ന്. രാ​​​​ജ്യം ദേ​​​​ശീ​​​​യ പ​​​​ക്ഷി​​​​നി​​​​രീ​​​​ക്ഷ​​​​ണ ദി​​​​ന​​​​മാ​​​​യും ആ​​​​ച​​​​രി​​​​ക്കു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​ന്‍റെ അ​​​​ത്യ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ജൈ​​​​വ​​​​വൈ​​​​വി​​​​ധ്യ​​​​വും പ​​​​ക്ഷി​​​​ലോ​​​​ക​​​​വും ആ​​​​ദ്യ​​​​മാ​​​​യി ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​പ്പെ​​​​ടു​​​ത്തി​​​യ​​​തും ആ​​​​ഗോ​​​​ള​​​​ശ്ര​​​​ദ്ധ​​​​യി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തും അ​​​​ലി​​​​യാ​​​​ണ്.

ശ്രീ ​​​​ചി​​​​ത്തി​​​​ര തി​​​​രു​​​​നാ​​​​ളി​​​​ന്‍റെ ക്ഷ​​​​ണം

1932ൽ ​​​​ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് സം​​​​സ്ഥാ​​​​ന പ​​​​ക്ഷി​​​​ശാ​​​​സ്ത്ര പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത സ​​​​ലിം അ​​​​ലി​​​​യു​​​​ടെ പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പെ​​​​ട്ട തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ മ​​​​ഹാ​​​​രാ​​​​ജാ​​​​വ് ശ്രീ ​​​​ചി​​​​ത്തി​​​​ര തി​​​​രു​​​​നാ​​​​ൾ ബാ​​​​ല​​​​രാ​​​​മ​​​​വ​​​​ർ​​​​മ അ​​​​ദ്ദേ​​​​ഹ​​​​ത്തെ കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് ക്ഷ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ, കൊ​​​​ച്ചി രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ പ​​​​ക്ഷി​​​​സ​​​​മ്പ​​​​ത്തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് സ​​​​മ​​​​ഗ്ര പ​​​​ഠ​​​​നം ന​​​​ട​​​​ത്താ​​​​ൻ സ​​​​ലിം അ​​​​ലി​​​​യെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി. ബോം​​​​ബെ നാ​​​​ച്ചു​​​​റ​​​​ൽ ഹി​​​​സ്റ്റ​​​​റി സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ​​​​യും തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും സം​​​​യു​​​​ക്ത സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ 1933 ജ​​​​നു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഈ ​​​​ച​​​​രി​​​​ത്ര നി​​​​യോ​​​​ഗ​​​​ത്തി​​​​നാ​​​​യി കേ​​​​ര​​​​ള​​​മ​​​​ണ്ണി​​​​ൽ കാലു​​​​കു​​​​ത്തു​​​​ന്ന​​​​ത്.

19 കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ; കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​യി കാ​​​​ന​​​​ന​​​​പാ​​​​ത​​​​ക​​​​ളി​​​​ലൂ​​​​ടെ

പ​​​​ത്തൊ​​​​ൻ​​​​പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ലും ഇ​​​​രു​​​​പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ലും ബൂ​​​​ർ​​​​ഡി​​​​ല്ല​​​​ൺ, ഫെ​​​​ർ​​​​ഗൂ​​​​സ​​​​ൺ, കി​​​​ൻ​​​​ലോ​​​​ക്ക് തു​​​​ട​​​​ങ്ങി​​​​യ ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​കൃ​​​​തി​​​​സ്നേ​​​​ഹി​​​​ക​​​​ൾ ചി​​​​ല ഒ​​​​റ്റ​​​​പ്പെ​​​​ട്ട പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ദ്യ​​​​ത്തെ സ​​​​മ​​​​ഗ്ര​​​​വും ശാ​​​​സ്ത്രീ​​​​യ​​​​വു​​​​മാ​​​​യ പ​​​​ക്ഷി സ​​​​ർ​​​​വേ 1933ലേ​​​​താ​​​​യി​​​​രു​​​​ന്നു. തി​​​​രു​​​​വി​​​​താം​​​​കൂ​​​​റി​​​​ലെ​​​​യും കൊ​​​​ച്ചി​​​​യി​​​​ലെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 19 പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​ഠ​​​​നം.
മ​​​​റ​​​​യൂ​​​​രി​​​​ൽ​​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ണം ചാ​​​​ല​​​​ക്കു​​​​ടി, പ​​​​റ​​​​മ്പി​​​​ക്കു​​​​ളം, മൂ​​​​ന്നാ​​​​ർ, കു​​​​മ​​​​ളി, ചെ​​​​ങ്കോ​​​​ട്ട, അ​​​​ച്ച​​​​ൻ​​​​കോ​​​​വി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ അ​​​​ടി​​​​ക്കാ​​​​ടു​​​​ക​​​​ൾ നി​​​​റ​​​​ഞ്ഞ മ​​​​ല​​​​യോ​​​​ര​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലൂ​​​​ടെ തു​​​​ട​​​​ർ​​​​ന്നു. കു​​​​രി​​​​യാ​​​​ർ​​​​കു​​​​​റ്റി​​​യി​​​​ലെ ഒ​​​​രു ചെ​​​​റി​​​​യ സ​​​​ത്ര​​​​ത്തി​​​​ലി​​​​രു​​​​ന്നാ​​​​ണ് സ​​​​ലിം അ​​​​ലി ത​​​ന്‍റെ ഡാ​​​​റ്റ​​​​ക​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ച് പ്രാ​​​​ഥ​​​​മി​​​​ക വ​​​​ർ​​​​ഗീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് രൂ​​​​പം ന​​​​ൽ​​​​കി​​​​യ​​​​ത്.

ത​​​​ട്ടേ​​​​ക്കാ​​​​ടി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ലും പ​​​​ക്ഷി​​​​സ​​​​ങ്കേ​​​​ത​​​​വും

ഈ ​​​​പ​​​​ര്യ​​​​വേ​​​​ക്ഷണ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലെ ത​​​​ട്ടേ​​​​ക്കാ​​​​ടി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യ ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ അ​​​​ദ്ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​ത്. ഉ​​​​പ​​​​ദ്വീ​​​​പീ​​​​യ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും സ​​​​മ്പ​​​​ന്ന​​​​മാ​​​​യ പ​​​​ക്ഷി​​​​സ​​​​ങ്കേ​​​​ത​​​​മാ​​​​ണ് ത​​​​ട്ടേ​​​​ക്കാ​​​​ടെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത് സ​​​​ലിം അ​​​​ലി​​​​യാ​​​​യി​​​​രു​​​​ന്നു. ആ ​​​​വാ​​​​ക്കു​​​​ക​​​​ളോ​​​​ടു​​​​ള്ള ആ​​​​ദ​​​​ര​​​​വാ​​​​യി 1983ൽ ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ പ​​​​ക്ഷി​​​​സ​​​​ങ്കേ​​​​തം ‘ഡോ. ​​​​സ​​​​ലിം അ​​​​ലി പ​​​​ക്ഷി​​​​സ​​​​ങ്കേ​​​​തം’ എ​​​​ന്ന പേ​​​​രി​​​​ൽ ത​​​​ട്ടേ​​​​ക്കാ​​​​ട്ട് നി​​​​ല​​​​വി​​​​ൽ വ​​​​ന്നു.

സ​​​​ർ സി.​​​​പി.​​​​യു​​​​ടെ നി​​​​ർ​​​​ബ​​​​ന്ധ​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ​​​​ക്ഷി​​​​ക​​​​ളും

പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ണ വി​​​​വ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ത​​​​ത്പ​​​​ര​​​​നാ​​​​യ അ​​​​ന്ന​​​​ത്തെ ദി​​​​വാ​​​​നാ​​​​യി​​​​രു​​​​ന്ന സ​​​​ർ സി.​​​​പി. രാ​​​​മ​​​​സ്വാ​​​​മി അ​​​​യ്യ​​​​രു​​​​ടെ പ്ര​​​​ത്യേ​​​​ക നി​​​​ർ​​​​ബ​​​​ന്ധ​​​​ത്തി​​​​നും പ്രേ​​​​ര​​​​ണ​​​​യ്ക്കും വ​​​​ഴ​​​​ങ്ങി​​​​യാ​​​​ണ് സ​​​​ലിം അ​​​​ലി താ​​​​ൻ ശേ​​​​ഖ​​​​രി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഗ്ര​​​​ന്ഥ​​​​രൂ​​​​പ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​യ​​​​ത്. 1935-37 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ബ്രി​​​​ട്ടീ​​​​ഷ് പ​​​​ക്ഷി​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​നാ​​​​യ ഹ്യൂ ​​​​വി​​​​സ്‌​​​​ല​​​​റു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ‘ദി ​​​​ഓ​​​​ർ​​​​ണി​​​​ത്തോ​​​​ള​​​​ജി ഓ​​​​ഫ് തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ആ​​​​ൻ​​​​ഡ് കൊ​​​​ച്ചി​​​​ൻ’ എ​​​​ന്ന പേ​​​​രി​​​​ൽ എ​​​​ട്ടു ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ണ പ്ര​​​​ബ​​​​ന്ധ​​​​മാ​​​​യി ഇ​​​​ത് പു​​​​റ​​​​ത്തു​​​​വ​​​​ന്നു.

പി​​​​ന്നീ​​​​ട് 1953ൽ ‘ബേ​​​​ർ​​​​ഡ്സ് ഓ​​​​ഫ് തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ആ​​​​ൻ​​​​ഡ് കൊ​​​​ച്ചി​​​​ൻ’ എ​​​​ന്ന പു​​​​സ്ത​​​​ക​​​​മാ​​​​യും അ​​​​മ്പ​​​​തു​​​​ക​​​​ളി​​​​ൽ ശേ​​​​ഖ​​​​രി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾകൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി വി​​​​പു​​​​ലീ​​​​ക​​​​രി​​​​ച്ച് 1969ൽ ‘ബേ​​​​ർ​​​​ഡ്സ് ഓ​​​​ഫ് കേ​​​​ര​​​​ള’ എ​​​​ന്ന ക്ലാ​​​​സി​​​​ക് ഗ്ര​​​​ന്ഥ​​​​മാ​​​​യും മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up