Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Birth Certificate For Usha

Malappuram

ഉ​ഷ​ക്ക് 64-ാം വ​യ​സി​ല്‍ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്: രേ​ഖ ല​ഭി​ക്കാ​ന്‍ വ​ഴി​യൊ​രു​ക്കി​യ​ത് രേ​ഖ അ​ദാ​ല​ത്ത്

നി​ല​മ്പൂ​ര്‍: ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ​യി​ല്‍ നി​ന്ന് ജ​ന​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങു​മ്പോ​ള്‍ എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡി​ലെ മു​ക്കം കാ​ര​ക്കോ​ട് ഉ​ന്ന​തി​യി​ലെ ഉ​ഷ​യു​ടെ മു​ഖ​ത്ത് ആ​ശ്വാ​സ​ത്തി​ന്‍റെ പു​ഞ്ചി​രി​യാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട അ​ല​ച്ചി​ലി​നൊ​ടു​വി​ല്‍ 64-ാം വ​യ​സി​ല്‍ ഈ ​മ​ണ്ണി​ല്‍ ജ​നി​ച്ചു എ​ന്ന​തി​ന്‍റെ രേ​ഖ സ്വ​ന്ത​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​മാ​യി​രു​ന്നു ഉ​ഷ​ക്ക്. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും 64 വ​യ​സി​നി​ടെ ഉ​ഷ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.

ഭ​ര്‍​ത്താ​വ് ചാ​ത്ത​ന്‍ മ​ര​ണ​പ്പെ​ട്ട​തോ​ടെ ഉ​ഷ ഒ​റ്റ​പ്പെ​ട്ടു. കാ​ര​ക്കോ​ട് ഉ​ന്ന​തി​യി​ല്‍ ഉ​റ്റ​വ​രു​ടെ ത​ണ​ലി​ലാ​ണ് ജീ​വി​തം. വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​തു​വ​രെ വോ​ട്ട് ചെ​യ്തി​ട്ടി​ല്ല. ആ​ധാ​ര്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ് അ​ട​ക്കം മ​റ്റ് രേ​ഖ​ക​ളു​മി​ല്ല. പ​ഞ്ചാ​യ​ത്തം​ഗം ജ​സ്ന മു​ജീ​ബ് മു​ന്‍​കൈ​യെ​ടു​ത്താ​ണ് മാ​ന​വേ​ദ​ന്‍ സ്‌​കൂ​ളി​ലെ ആ​ദി​വാ​സി രേ​ഖാ അ​ദാ​ല​ത്തി​നെ​ത്തി​ച്ച​ത്. ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി അ​പേ​ക്ഷ ന​ല്‍​കി. രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ട​നു​സ​രി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച് പെ​രി​ന്ത​ല്‍​മ​ണ്ണ സ​ബ് ക​ള​ക്ട​ര്‍ സാ​ക്ഷി മോ​ഹ​നാ​ണ് ജ​ന​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച​ത്.

Latest News

Corehub Up