കാരക്കോട് ഉന്നതിയിലെ ഉഷ, ആര്യാടൻ ഷൗക്കത്ത് എംഎൽഎയിൽനിന്നും ജനന സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.
നിലമ്പൂര്‍: ആര്യാടന് ഷൗക്കത്ത് എംഎല്‍എയില്‍ നിന്ന് ജനനസര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുമ്പോള്‍ എടക്കര പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ മുക്കം കാരക്കോട് ഉന്നതിയിലെ ഉഷയുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ 64-ാം വയസില്‍ ഈ മണ്ണില്‍ ജനിച്ചു എന്നതിന്റെ രേഖ സ്വന്തമായതിന്റെ സന്തോഷമായിരുന്നു ഉഷക്ക്. ആദിവാസി വിഭാഗത്തിനുള്ള സര്‍ക്കാരിന്റെ ആനുകൂല്യങ്ങളൊന്നും 64 വയസിനിടെ ഉഷക്ക് ലഭിച്ചിട്ടില്ല.
ഭര്‍ത്താവ് ചാത്തന് മരണപ്പെട്ടതോടെ ഉഷ ഒറ്റപ്പെട്ടു. കാരക്കോട് ഉന്നതിയില്‍ ഉറ്റവരുടെ തണലിലാണ് ജീവിതം. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ ഇതുവരെ വോട്ട് ചെയ്തിട്ടില്ല. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് അടക്കം മറ്റ് രേഖകളുമില്ല. പഞ്ചായത്തംഗം ജസ്ന മുജീബ് മുന്‍കൈയെടുത്താണ് മാനവേദന് സ്കൂളിലെ ആദിവാസി രേഖാ അദാലത്തിനെത്തിച്ചത്. ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്കി. രേഖകളില്ലാത്തതിനാല്‍ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടനുസരിച്ച് നടപടിക്രമങ്ങള്‍ പാലിച്ച് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹനാണ് ജനനസര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.