x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ർ​ത്താ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ഭാ​ര്യ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

നാഷണൽ ഡെസ്ക്
Published: August 8, 2026 11:50 PM IST | Updated: August 8, 2026 11:55 PM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഭ​ർ​ത്താ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന ഭാ​ര്യ​യു​ടെ മൊ​ഴി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ഥു​ര സ്വ​ദേ​ശി​യാ​യ മ​നോ​ജ് സോ​ണി കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് ഇ​യാ​ളു​ടെ ഭാ​ര്യ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ക​ളു​ടെ​യും മ​ക​ളു​ടെ കാ​മു​ക​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നും മൃ​ത​ദേ​ഹം യ​മു​നാ​തീ​ര​ത്തെ വ​ന​മേ​ഖ​ല​യി​ൽ ക​ത്തി​ച്ച​ശേ​ഷം കു​ഴി​ച്ചി​ട്ടെ​ന്നു​മാ​ണ് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ മ​നോ​ജി​ന്‍റെ ഭാ​ര്യ നൈ​ന (40), മ​ക​ൾ ഭ​ക്തി, ഭ​ക്തി​യു​ടെ കാ​മു​ക​ൻ വി​മ​ൽ ചൗ​ധ​രി (22) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. അ​തേ​സ​മ​യം മ​നോ​ജി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി വ​ന​മേ​ഖ​ല​യി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നാ​ൽ കൊ​ല​പാ​ത​കം ന​ട​ന്ന​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

അ​തേ​സ​മ​യം മ​നോ​ജി​നെ ഏ​പ്രി​ൽ 18 മു​ത​ൽ കാ​ണാ​നി​ല്ല. ഏ​പ്രി​ൽ 21ന് ​നൈ​ന ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കാ​ര​ണ​മൊ​ന്നും വ്യ​ക്ത​മാ​ക്കാ​തെ അ​ടു​ത്ത ദി​വ​സം ത​ന്നെ പ​രാ​തി പി​ൻ​വ​ലി​ച്ചു. മൂ​ന്ന് ആ​ഴ്ച ക​ഴി​ഞ്ഞി​ട്ടും മ​നോ​ജി​നെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ രാം​ബാ​ബു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ പാ​ൽ മ​നോ​ജി​ന് ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ​ശേ​ഷം ത​ല​യി​ൽ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു കൊ​ന്നു​വെ​ന്നാ​ണ് ഭാ​ര്യ മൊ​ഴി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് മ​ക​ളും മ​ക​ളു​ടെ കാ​മു​ക​നും ചേ​ർ​ന്ന് മൃ​ത​ദേ​ഹം യ​മു​നാ​തീ​ര​ത്തെ അ​ക്രൂ​ർ ഗ്രാ​മ​ത്തി​ന് സ​മീ​പ​മു​ള്ള വ​ന​മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി ക​ത്തി​ച്ചെ​ന്നു​മാ​ണ് മൊ​ഴി. മൃ​ത​ദേ​ഹ​മോ മ​റ്റ് നി​ർ​ണാ​യ​ക തെ​ളി​വു​ക​ളോ ക​ണ്ടെ​ത്തിയാൽ മാ​ത്ര​മേ കേ​സി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കൂ​വെ​ന്നും അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി.

Tags : Crime Murder Police Case UttarPradesh Investigation

Recent News

Corehub Up