ബ്രൂണൊ ഗിമാറാഷ്
ലണ്ടന്‍: ബ്രസീല്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണൊ ഗിമാറാഷ് ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സിയില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ ന്യൂകാസില്‍ യുണൈറ്റഡ് എഫ്സിയില്‍നിന്നാണ് ഗണ്ണേഴ്സ് ഗിമാറാഷിനെ സ്വന്തമാക്കിയത്.
പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ആഴ്സണല്‍ ഗിമാറാഷുമായി നാലു വര്‍ഷ കരാര്‍ ഒപ്പുവച്ചു. 101 മില്യണ്‍ ഡോളര്‍ (ഏകദേശം 962 കോടി രൂപ) ആണ് കരാര്‍ തുക.
ഇരുപത്തെട്ടുകാരനായ ഗിമാറാഷ് 2026 ഫിഫ ലോകകപ്പില്‍ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. ക്ലബ് കരിയറില്‍ 381 മത്സരങ്ങളില്‍നിന്ന് 44 ഗോള്‍ സ്വന്തമാക്കി. ബ്രസീലിനായി 48 മത്സരങ്ങളില്‍ ഇറങ്ങി. മൂന്നു ഗോള്‍ നേടി.
Tags : Bruno Gunners Sports BrazilianMidfielder EnglishClub ArsenalFC.