ചങ്ങനാശേരി: ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരി അതിരൂപത ദീപിക ഫ്രണ്ട്സ് ക്ലബ് വെരൂരിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദീപിക ഓൺലൈൻ ക്വിസ് മത്സരം 16ന്.
പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി ദീപിക ഫ്രണ്ട്സ് ക്ലബ് ഒരുക്കുന്ന ഈ മത്സരത്തിൽ ലോകത്തെവിടെനിന്നുമുള്ളവർക്ക് പ്രായ ഭേദമെന്യേ പങ്കെടുക്കാം.
16ന് രാത്രി എട്ടു മുതൽ ഒമ്പതുവരെ ഓൺലൈനായാണ് മത്സരം. ജൂലൈ 16 മുതൽ ഓഗസ്റ്റ് 15 വരെയുള്ള ദീപികയിലെ വാർത്തകൾ, വിദേശ വാർത്തകൾ, ലേഖനങ്ങൾ, സ്പോർട്സ് വാർത്തകൾ, മുഖപ്രസംഗങ്ങൾ ഡിസിഎൽ വാർത്തകൾ, ജൂലൈ 19 മുതൽ ഓഗസ്റ്റ് ഒമ്പതു വരെയുള്ള സൺഡേ ദീപിക എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.
മത്സരത്തിൽ പങ്കെടുക്കുന്നതിനായി യാതൊരുവിധ രജിസ്ട്രേഷൻ ഫീസും ഈടാക്കുന്നതല്ല. 15ന് വൈകുന്നേരം അഞ്ചുവരെ രജിസ്ട്രേഷൻ നടത്താം. ക്യുആർ കോഡ് സ്കാൻ ചെയ്ത് പേര് രജിസ്റ്റർ ചെയ്യാം.
ഒരു വീട്ടിൽനിന്ന് എത്ര പേർക്ക് വേണമെങ്കിലും പങ്കെടുക്കാം. ക്യുആർ കോഡ് വഴി ജോയിൻ ചെയ്യുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഓൺലൈൻ മത്സരത്തിന്റെ ലിങ്കുകളും കൂടുതൽ നിർദേശങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446342561 എന്ന നമ്പരിൽ ബന്ധപ്പെടുക.
സമ്മാനങ്ങൾ
ഒന്നാം സമ്മാനം: 3000 രൂപ
രണ്ടാം സമ്മാനം: 2000 രൂപ
മൂന്നാം സമ്മാനം: 1000 രൂപ
പ്രോത്സാഹന സമ്മാനങ്ങൾ
500 രൂപ വീതം എട്ടു പേർക്ക്
Tags : Deepika Online QuizCompetition DeepikaFriendsClub DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash