x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം സ്പെ​ഷ​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വ് ആ​രം​ഭി​ച്ചു

വെബ്ഡെസ്ക്
Published: August 8, 2026 11:38 PM IST | Updated: August 8, 2026 11:38 PM IST

പ്രതീകാത്മക ചിത്രം

തി​​രു​​വ​​ന​​ന്ത​​പു​​രം: ഓ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​ന​​ധി​​കൃ​​ത മ​​ദ്യം, സ്പി​​രി​​റ്റ്, മ​​യ​​ക്കു​​മ​​രു​​ന്ന്, പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ നി​​ർ​​മാ​​ണം, സം​​ഭ​​ര​​ണം, ക​​ട​​ത്ത്, വി​​ൽ​​പ്പ​​ന എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നി​​യ​​മ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഫ​​ല​​പ്ര​​ദ​​മാ​​യി ത​​ട​​യു​​ന്ന​​തി​​നാ​​യി കേ​​ര​​ള എ​​ക്സൈ​​സ് വ​​കു​​പ്പ് സ്പെ​​ഷ​​ൽ ഡ്രൈ​​വ് ആ​​രം​​ഭി​​ച്ചു.

സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലെ​​യും എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് പ്ര​​ത്യേ​​ക ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശ​​ങ്ങ​​ളും ക​​ർ​​ശ​​ന പ​​രി​​ശോ​​ധ​​നാ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ളും കൈ​​മാ​​റി​​യി​​ട്ടു​​ണ്ട്.

ഓ​​ണ​​ക്കാ​​ല​​ത്ത് നി​​യ​​മ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ത​​ട​​യു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന, ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണം, പ്ര​​ത്യേ​​ക റെ​​യ്ഡു​​ക​​ൾ, അ​​തി​​ർ​​ത്തി മേ​​ഖ​​ല​​ക​​ളി​​ലെ നി​​രീ​​ക്ഷ​​ണം എ​​ന്നി​​വ കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്.

സ്പെ​​ഷ​​ൽ ഡ്രൈ​​വ് ആ​​രം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം അ​​ന​​ധി​​കൃ​​ത സ്പി​​രി​​റ്റ് ക​​ട​​ത്തി​​നെ​​തി​​രാ​​യ ര​​ണ്ട് പ്ര​​ധാ​​ന കേ​​സു​​ക​​ൾ സം​​സ്ഥാ​​ന​​ത്ത് ക​​ണ്ടെ​​ത്തി. പ​​യ്യ​​ന്നൂ​​ർ എ​​ക്സൈ​​സ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ 7,000 ലി​​റ്റ​​ർ അ​​ന​​ധി​​കൃ​​ത സ്പി​​രി​​റ്റ് പി​​ടി​​ച്ചെ​​ടു​​ത്തി​​രു​​ന്നു.

അ​​ങ്ക​​മാ​​ലി എ​​ക്സൈ​​സ് ന​​ട​​ത്തി​​യ മ​​റ്റൊ​​രു പ​​രി​​ശോ​​ധ​​ന​​യി​​ൽ 1,200 ലി​​റ്റ​​ർ അ​​ന​​ധി​​കൃ​​ത സ്പി​​രി​​റ്റും പി​​ടി​​ച്ചെ​​ടു​​ത്തു. ഈ ​​ര​​ണ്ട് കേ​​സു​​ക​​ളി​​ലെ​​യും തു​​ട​​ര​​ന്വേ​​ഷ​​ണം ത്വ​​രി​​ത​​ഗ​​തി​​യി​​ൽ പു​​രോ​​ഗ​​മി​​ച്ചു​​വ​​രി​​ക​​യാ​​ണ്.

Tags : Onam SpecialEnforcementDrive ExciseDepartment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up