x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ്രി​യെ ന​ല്‍​കി​ല്ല; സി​റ്റി വി​ടാ​ന്‍ തയാർ...

വെബ്ഡെസ്ക്
Published: August 9, 2026 12:40 AM IST | Updated: August 9, 2026 12:40 AM IST

റോഡ്രി

മാ​ഞ്ച​സ്റ്റ​ര്‍: സ്പാ​നി​ഷ് ഡി​ഫെ​ന്‍​സീ​വ് മി​ഡ്ഫീ​ല്‍​ഡ​ര്‍ റോ​ഡ്രി​യെ കൈ​മാ​റി​ല്ലെ​ന്ന് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ ടീ​മാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി.

സ്പാ​നി​ഷ് ക്ല​ബ് എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യാ​ണ് റോ​ഡ്രി​ക്കാ​യി രം​ഗ​ത്തു​ള്ള​ത്. 50 മി​ല്യ​ണ്‍ ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 477 കോ​ടി രൂ​പ) ബാ​ഴ്‌​സ​ലോ​ണ മു​ന്നോ​ട്ടു​വ​ച്ച ഓ​ഫ​ര്‍. എ​ന്നാ​ല്‍, ഈ ​ഓ​ഫ​ര്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി നി​ര​സി​ച്ചു.
സിറ്റി വിടാൻ റോഡ്രി

എ​ന്നാ​ല്‍, മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി വി​ട്ട് ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്ക് ചേ​ക്കേ​റാ​നു​ള്ള ത​ന്‍റെ ആ​ഗ്ര​ഹം റോ​ഡ്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. അ​തു​കൊ​ണ്ടു​ത​ന്നെ റോ​ഡ്രി​ക്കാ​യി ബാ​ഴ്‌​സ​ലോ​ണ പു​തി​യ ഓ​ഫ​ര്‍ മു​ന്നോ​ട്ടു​വ​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

2026 ഫി​ഫ ലോ​ക​ക​പ്പ് സ്‌​പെ​യി​ന്‍ നേ​ടി​യ​പ്പോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള ഗോ​ള്‍​ഡ​ന്‍ ബോ​ള്‍ റോ​ഡ്രി​ക്കാ​യി​രു​ന്നു. 2019 മു​ത​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കു​വേ​ണ്ടി​യാ​ണ് ക​ളി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ മി​ക​ച്ച ഫു​ട്‌​ബോ​ള​റി​നു​ള്ള 2024 ബ​ലോ​ണ്‍ ദോ​ര്‍ പു​ര​സ്‌​കാ​ര​വും റോ​ഡ്രി നേ​ടി​യി​ട്ടു​ണ്ട്.

Tags : EnglishPremierLeague Football ManchesterCityFC Rodri NotSell Sports

Recent News

Corehub Up