ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയിലെ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ലോകകപ്പിന് ശേഷമെന്ന് സ്പെയിൻ മധ്യനിര താരം റോഡ്രി. ലോകകപ്പിൽ സ്പെയിൻ ടീമിനെ നയിക്കുന്നതിലാണ് ഇപ്പോൾ തന്റെ പൂർണ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ലെ ബാലണ്‍ ഡി ഓര് ജേതാവായ റോഡ്രിയുടെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാന വർഷത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിലാണ് താരം സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.
ലോകകപ്പിൽ ഗ്രൂപ്പ് എച്ചിൽ കേപ് വെർദെ, സൗദി അറേബ്യ, ഉറുഗ്വേ എന്നിവരെ നേരിടാനൊരുങ്ങുന്ന സ്പെയിൻ ടീമിന്റെ പ്രധാന കരുത്താണ് ഈ 29കാരൻ.