x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ റോ​ഡ​രി​കി​ലെ സ്ലാ​ബ് ത​ക​ർ​ന്നു വീ​ണ് യുവാവ് മ​രി​ച്ചു; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 8, 2026 11:05 PM IST | Updated: August 8, 2026 11:07 PM IST

പ്രതീകാത്മക ചിത്രം

ഇ​റ്റാ​ന​ഗ​ർ: അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ഇ​റ്റാ​ന​ഗ​റി​ലെ ചിം​പു​വി​ന് സ​മീ​പ​മു​ള്ള പാ​ല​ത്തി​ന് സ​മീ​പം റോ​ഡ​രി​കി​ലെ സ്ലാ​ബ് ത​ക​ർ​ന്നു വീ​ണ് യുവാവ് മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ന്യൂ ​ഡം​പിം​ഗ് സോ​ണി​ന് സ​മീ​പം സം​ഭ​വം ന​ട​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഒ​രു കാ​റി​നും സ്കൂ​ട്ട​റി​നും സ​മീ​പം ഇ​രി​ക്കു​ക​യാ​യി​രു​ന്ന മൂ​ന്ന് പേ​ർ റോ​ഡ​രി​കി​ലെ സ്ലാ​ബ് പെ​ട്ടെ​ന്ന് ത​ക​ർ​ന്നു​വീ​ണ​തി​നെ തു​ട​ർ​ന്ന് ഗ​ർ​ത്ത​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

വെ​ള്ളം ചോ​ർ​ന്നൊ​ലി​ച്ച​തും മ​ണ്ണൊ​ലി​ച്ചു​പോ​യ​തു​മാ​ണ് ഭൂ​മി​യു​ടെ ബ​ല​ക്ഷ​യ​ത്തി​നും അ​പ​ക​ട​ത്തി​നും കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ഒ​രാ​ളെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​റ്റൊ​രാ​ളെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തെ​ടു​ത്ത് ആ​ർ​കെ​എം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

മൂ​ന്നാ​മ​ത്തെ​യാ​ളെ വീ​ണു​കി​ട​ന്ന സ്ലാ​ബി​നും അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കും അ​ടി​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​മ്പോ​ഴേ​ക്കും അ​ദ്ദേ​ഹം മ​രി​ച്ചി​രു​ന്നു. കാം​ലെ ജി​ല്ല​യി​ലെ ഡോ​ൺ ഗ്രാ​മ​വാ​സി​യാ​യ താ​മ ബ​ജ (27) ആ​ണ് മ​രി​ച്ച​ത്. താ​മ ഇ​റ്റാ​ന​ഗ​റി​ലെ ച​ന്ദ്രാ​ന​ഗ​റി​ലാ​യി​രു​ന്നു താ​മ​സം. ജു​ള്ളോ​ങ്ങി​ലെ ക​പ്‌​വാം​ഗ് അ​രം​ഗാം (31), എ​ച്ച്-​സെ​ക്ട​റി​ലെ അ​ജ​യ് ജെ​റാം (34) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

 

Tags : roadside slab collapses arunachal pradesh young man dies

Recent News

Corehub Up