x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും മ​നു​ഷ്യ​രാ​ണ് സാ​ര്‍

പ്ര​ത്യേ​ക ലേ​ഖ​ക​ൻ
Published: August 9, 2026 12:17 AM IST | Updated: August 9, 2026 12:17 AM IST

തി​രു​വ​ന​ന്ത​പു​രം: എ​വി​ടെ ദു​ര​ന്ത​മു​ണ്ടാ​യാ​ലും അ​വി​ടെ​യെ​ല്ലാം ഓ​ടി​യെ​ത്തു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന​ത് ക​ടു​ത്ത അ​വ​ഗ​ണ​ന​യും അ​നാ​സ്ഥ​യും.

മു​ത​ല​പ്പൊ​ഴി​യി​ലും നീ​ണ്ട​ക​ര​യി​ലും ദു​ര​ന്ത​ത്തി​ല്‍​പെ​ട്ട് കാ​ണാ​മ​റ​യ​ത്താ​യ​വ​രെ കാ​ത്തി​രി​ക്കു​ന്ന ഉ​റ്റ​വ​ര്‍​ക്ക് തു​ണ​യാ​വേ​ണ്ട ഫി​ഷ​റീ​സ് വ​കു​പ്പ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ കാ​ട്ടു​ന്ന അ​ലം​ഭാ​വ​ത്തി​നെ​തി​രേ തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

2018ലെ ​പ്ര​ള​യ​ത്തി​ല്‍ നാ​ടി​ന്‍റെ കാ​വ​ല്‍​ക്കാ​രാ​യി നി​ല​യു​റ​പ്പി​ച്ച് ജീ​വ​ന്‍ പ​ണ​യം​വ​ച്ച് മ​നു​ഷ്യ​ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ രം​ഗ​ത്തി​റ​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​ന്ന​ത്തെ സ​ര്‍​ക്കാ​ര്‍ വി​ശേ​ഷി​പ്പി​ച്ച​ത് കേ​ര​ള​ത്തി​ന്‍റെ സൈ​ന്യം എ​ന്നാ​ണ്.

എ​ന്നാ​ല്‍ ആ ​സൈ​ന്യം കേ​ഴു​ന്നു. ത​ങ്ങ​ളു​ടെ ഉ​റ്റ​വ​രെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കൂ എ​ന്ന്.മു​ത​ല​പ്പൊ​ഴി​യി​ലും നീ​ണ്ട​ക​ര​യി​ലും മീ​ന്‍​പി​ടി​ത്തം​ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രു​മ്പോ​ള്‍ കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​വ​സാ​നം ഉ​റ്റ​വ​ര്‍​ക്ക് പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങേ​ണ്ടി വ​ന്നു.

തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് മ​ന്ത്രി

അ​​​​ങ്ക​​​​മാ​​​​ലി: മു​​​​ത​​​​ല​​​​പ്പൊ​​​​ഴി​​​​യി​​​​ൽ കാ​​​​ണാ​​​​താ​​​​യ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി​​​​യ​​​​താ​​​​യും സ്‌​​​​കൂ​​​​ബ ഡൈ​​​​വ​​​​ർ​​​​മാ​​​​ർ കൂ​​​​ടി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ഫി​​​​ഷ​​​​റീ​​​​സ് മ​​​​ന്ത്രി വി.​​​​ഇ. അ​​​​ബ്‌​​​ദു​​​​ൾ ഗ​​​​ഫൂ​​​​ർ. സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ തെ​​​​ര​​​​ച്ചി​​​​ലും തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്.

നി​​​​ല​​​​വി​​​​ലെ സം​​​​വി​​​​ധാ​​​​നം പ​​​​ര്യാ​​​​പ്ത​​​​മ​​​​ല്ല. കൂ​​​​ടു​​​​ത​​​​ൽ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ല്ലാ​​​​റ്റി​​​​നും പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​ണു ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​ല​​​​തും ര​​​​ണ്ടു മാ​​​​സം​​​കൊ​​​​ണ്ടു പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​വു​​​​ന്ന ഒ​​​​ന്ന​​​​ല്ല. കാ​​​​ലാ​​​​വ​​​​സ്ഥാ മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ൾ അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​രു​​​​തെ​​​​ന്നും മ​​​​ന്ത്രി അ​​​​ങ്ക​​​​മാ​​​​ലി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

എവിടെ വകുപ്പ് മന്ത്രി ?‍

മു​​​​ത​​​​ല​​​​പ്പൊ​​​​ഴി​​​​യ​​​​ലും നീ​​​​ണ്ട​​​​ക​​​​ര​​​​യി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധം അ​​​​ല​​​​യ​​​​ടി​​​​ക്കു​​​​മ്പോ​​​​ള്‍ വ​​​​കു​​​​പ്പ് മ​​​​ന്ത്രി​​​​യെ കാ​​​​ണാ​​​​നേ ഇ​​​​ല്ല. ഫി​​​​ഷ​​​​റീ​​​​സ് വ​​​​കു​​​​പ്പ് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന മ​​​​ന്ത്രി അ​​​​ബ്ദു​​​​ല്‍ ഗ​​​​ഫൂ​​​​റാ​​​​ക​​​​ട്ടെ കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്ക് വ​​​​ണ്ടി ക​​​​യ​​​​റി.

പി​​​​ന്നീ​​​​ട് പ്ര​​​​തി​​​​ഷേ​​​​ധം ത​​​​ണു​​​​പ്പി​​​​ക്കാ​​​​ന്‍ ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി സി.​​​​പി.​​ ജോ​​​​ൺ നേ​​​​രി​​​​ട്ടി​​​​റ​​​​ങ്ങേ​​​​ണ്ടി വ​​​​ന്നു. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ ക​​​​ണ്ട് ന​​​​ല്ല വാ​​​​ക്ക് പ​​​​റ​​​​യേ​​​​ണ്ട മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ സ്വ​​​​ന്തം വ​​​​കു​​​​പ്പ് മ​​​​ന്ത്രി ക​​​​ട​​​​ലി​​​​ല്‍ കാ​​​​ണാ​​​​താ​​​​യ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​ന്‍ മ​​​​നു​​​​ഷ്യസാധ്യ​​​​മാ​​​​യ എ​​​​ല്ലാം ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്ന് പ​​​​റ​​​​ഞ്ഞൊ​​​​ഴി​​​​യു​​​​ന്നു.

മു​​​​ൻ സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ കാ​​​​ല​​​​ത്ത് തീ​​​​ര​​​​ദേ​​​​ശ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ച​​​​വ​​​​രാ​​​​ണ് ഫി​​​​ഷ​​​​റീ​​​​സ് വ​​​​കു​​​​പ്പ് കൈ​​​​കാ​​​​ര്യം ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. ദു​​​​ര​​​​ന്ത​​​​മു​​​​ണ്ടാ​​​​കു​​​​മ്പോ​​​​ള്‍ ര​​​​ക്ഷാ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി മു​​​​ന്‍ നി​​​​ര​​​​യി​​​​ല്‍ത​​​​ന്നെ ഉ​​​​ണ്ടാ​​​​കും.

പ​​​​ക്ഷേ ഫി​​​​ഷ​​​​റീ​​​​സ് മ​​​​ന്ത്രി അ​​​​ബ്ദു​​​​ല്‍ ഗ​​​​ഫൂ​​​​റി​​​​നെ ദു​​​​ര​​​​ന്ത മേ​​​​ഖ​​​​ല​​​​യി​​​​ൽ കാ​​​​ണാ​​​​നി​​​​ല്ല. ഫി​​​​ഷ​​​​റീ​​​​സ് വ​​​​കു​​​​പ്പ് തീ​​​​ര​​​​ദേ​​​​ശ​​​​ത്തെ​​യും​​കു​​​​റി​​​​ച്ച് അ​​​​റി​​​​യു​​​​ന്ന​​​​വ​​​​ര്‍​ക്ക് ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം
ഉ​​​​യ​​​​ര്‍​ന്നി​​രു​​ന്നു.

Tags : Fishermen HumanToo disregard Indifference Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up