x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവനന്തപുരത്ത് ബ്രില്ല്യന്‍റ് മെഡിക്കൽ വിക്ടറി ഡേ ആഘോഷിച്ചു

വെബ്ഡെസ്ക്
Published: August 8, 2026 10:41 PM IST | Updated: August 8, 2026 10:41 PM IST

തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ബ്രി​ല്ല്യ​ന്‍റ് മെ​ഡി​ക്ക​ൽ വി​ക്ട​റി ഡേ വ​നം​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ന​ന്ത​പു​രം: നീ​റ്റ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ജൊ​ഹാ​ൻ ജോ​ബ്, ബി. ​നീ​ര​ജ്, നി​വേ​ദി​ത മ​നോ​ജ് നാ​യ​ർ, മു​ഹ​മ്മ​ദ് ഫാ​ദി​ൽ, തോ​മ​സ് കു​ര്യ​ൻ, മു​ര​ളീ​കൃ​ഷ്ണ അ​ശോ​ക്, ലാ​റീ​ൻ മു​ഹ​മ്മ​ദ്, അ​ച്യുത് ശൈ​ലേ​ന്ദ​ർ ഉ​മേ​ഷ് എ​ന്നി​വ​രെ​യും ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 550ൽ ​അ​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു.

തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് ന​ഗ​റി​ലെ ഗി​രി​ദീ​പം ക​ണ്‍വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ബ്രി​ല്ല്യ​ന്‍റ് മെ​ഡി​ക്ക​ൽ വി​ക്ട​റി​ഡേ ‘മെ​ഡി​കൊ​ണ്‍ക്വ​ർ 2026’ വ​നം​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ​യു​ടെ അധ്യക്ഷ​നാ​യി​രു​ന്നു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ യൂ​ഹാ​നോ​ൻ മാ​ർ അ​ല​ക്സി​യോ​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും തൊ​ഴി​ൽ​മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, എ​ഡി​ജി​പി പി. ​വി​ജ​യ​ൻ, ല​യോ​ള സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ എ​സ്ജെ, തി​രു​വ​ന​ന്ത​പു​രം അ​തി​രു​പ​ത സെ​ൽ​ഫ് ഫി​നാ​ൻ​സിങ്ങ് സ്കൂ​ൾ സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് മാ​ത്യു ക​രൂ​ർ, മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് എ​ഡ്യു​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ വ​ർ​ഗീ​സ്, ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെ ന്യൂ​റോ​ള​ജി പ്ര​ഫ​സ​ർ ഡോ. ​ശ്യാം കൃ​ഷ്ണ​ൻ നാ​യ​ർ, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍സി​ല​ർ ത്രേ​സ്യാ​മ്മ തോ​മ​സ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ്വ​ർ​ണ​മെ​ഡ​ലു​ക​ളും സ്കോ​ള​ർ​ഷി​പ്പു​ക​ളും സ​മ്മാ​നി​ച്ചു.

നീ​റ്റ് പ​രീ​ക്ഷ​യി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ 720ൽ 695 ​മാ​ർ​ക്കോ​ടെ മ​ല​യാ​ളി​ക​ളി​ൽ ഒ​ന്നാ​മ​നാ​യ ജൊ​ഹാ​ൻ ജോ​ബി​നും 692 മാ​ർ​ക്കോ​ടെ കേ​ര​ളാ ടോ​പ്പ​റാ​യ ബി. ​നീ​ര​ജി​നും 25 ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പും ഗോ​ൾ​ഡ് മെ​ഡ​ലു​മാ​ണ് സ​മ്മാ​നി​ച്ച​ത്. 686 മാ​ർ​ക്ക് നേ​ടി​യ നി​വേ​ദി​ത മ​നോ​ജ് നാ​യ​ർ​ക്ക് 10 ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പും ഗോ​ൾ​ഡ്മെ​ഡ​ലും സ​മ്മാ​നി​ച്ചു. 685 മാ​ർ​ക്ക് നേ​ടി​യ മു​ഹ​മ്മ​ദ് ഫാ​ദി​ലി​നും 683 മാ​ർ​ക്ക് നേ​ടി​യ തോ​മ​സ് കു​ര്യ​നും അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ വീ​തം സ്കോ​ള​ർ​ഷി​പ്പും ഗോ​ൾ​ഡ്മെ​ഡ​ലു​മാ​ണ് സ​മ്മാ​നി​ച്ച​ത്.

677 മാ​ർ​ക്ക് നേ​ടി​യ മു​ര​ളീ​കൃ​ഷ്ണ അ​ശോ​കി​നും 675 മാ​ർ​ക്ക് നേ​ടി​യ ലാ​റി​ൻ മു​ഹ​മ്മ​ദി​നും 675 മാ​ർ​ക്ക് നേ​ടി​യ അ​ച്ചു​ദ് ശൈ​ലേ​ന്ദ​ർ ഉ​മേ​ഷി​നും ഒ​രു ല​ക്ഷം രൂ​പ​യു​ടെ വീ​തം സ്കോ​ള​ർ​ഷി​പ്പും ഗോ​ൾ​ഡ്മെ​ഡ​ലും ഉ​ൾ​പ്പെ​ടെ മു​ന്നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥികൾക്ക് ബ്രി​ല്ല്യ​ന്‍റി​ന്‍റെ സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ഡ​യ​റ​ക്ട​ർ​മാ​രാ​യ ജോ​ർ​ജ് തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ ജി. ​മാ​ത്യു, സ്റ്റീ​ഫ​ൻ ജോ​സ​ഫ്, ബി. ​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ 550ൽ ​അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെടെ മൂ​വാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

Tags : BrilliantMedical VictoryDay Celebrated Thiruvananthapuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up