പെണ്ണാര്‍ തോട് (ചീപ്പുങ്കല്‍ തോട്) വേന്പനാട്ടു കായലില്‍ പതിക്കുന്ന നദീമുഖത്തെ മണൽത്തിട്ട.
കോട്ടയം: നദീതടങ്ങളിലെ വലിയ മണൽത്തിട്ടകള്‍ രൂപപ്പെട്ടത് വേമ്പനാട്ടുകായലിലേക്കു വെള്ളം ഒഴുകിനീങ്ങാന്‍ താമസമുണ്ടാക്കുന്നു. എക്കലും ചെളിയും കായലിന്റെ പല സ്ഥലത്തും ചെറുതുരുത്തുപോലെ രൂപപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ രൂപപ്പെട്ട ഏറ്റവും വലിയ തുരുത്തുകളിലൊന്നാണ് പെണ്ണാര്തോടിന്റെ ചീപ്പുങ്കല്‍ (തോട്) പതിക്കുന്ന ചീപ്പുങ്കല്‍ കായല്‍ ഭാഗം.
കിഴക്കന്‍ മേഖലയില്‍ മഴ പെയ്തു വെള്ളം കൂടുതലായി ഒഴുകിയെത്തുമ്പോള്‍ കൂടുതല്‍ ജലം കരയിലേക്ക് കയറിയാണ് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നത്. മീനച്ചിലാര്‍ കായലില്‍ വന്നു പതിക്കുന്നതിനൊപ്പം പഴുക്കാനിലം, വെട്ടിക്കാട്, മുത്തേരിമട, നാലുപങ്ക്, മുത്തന്റെ നട, കൊഞ്ചുമട, നസ്രത്ത്, ബോട്ടുജെട്ടി, വാച്ചാപറമ്പ്, ചൂളകലുങ്ക്, കവണാര്, പെണ്ണാര്‍, കൈപ്പുഴമുട്ട് തുടങ്ങി വലുതും ചെറുതുമായി നിരവധി തോടുകള്‍ കായലില്‍ വന്നുപതിക്കുന്നുണ്ട്. ഈ ഭാഗത്തെല്ലാം എക്കല്‍ അടിഞ്ഞ് ആഴം കുറഞ്ഞിരിക്കുകയാണ്.
കായലിന്റെ ശരാശരി ആഴം 2.5 മീറ്ററാണെങ്കില്‍ പല സ്ഥലത്തും ഒരു മീറ്റര്‍ പോലുമില്ലാത്ത സ്ഥലങ്ങളുമുണ്ട്.
ഇവിടെ കായലിന്റെ അടിത്തട്ടില്‍ ജലസസ്യങ്ങൾ വളര്‍ന്ന് വെള്ളത്തിനു മീതെ നില്‍ക്കുകയാണ്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ ഭാഗവും തുരുത്തായി മാറും. മീനച്ചിലാറിന്റെയും കൈവഴികളുടെയും ആഴത്തേക്കാള്‍ കുറവാണ് പല സ്ഥലത്തും കായലിന്റെ ആഴം. പ്രത്യേകിച്ച് മീനച്ചിലാറും കൈവഴികളും കായലില്‍ പതിക്കുന്ന ഭാഗം ആഴംകൂടിയ ഭാഗത്തുനിന്ന് കായലിന്റെ ആഴം കുറഞ്ഞ ഭാഗത്തേക്ക് വെള്ളമെത്തുമ്പോള്‍ ഒഴുകി മാറാന്‍ തടസം നേരിടും. ആഴം കുറയുന്നതു കാരണം കായിലിന് ഉള്‍ക്കൊള്ളാവുന്ന വെള്ളത്തിന്റെ അളവ് കുറയും.
കിഫ്ബി പദ്ധതിയില്‍ ടെന്‍ഡറായ പഴുക്കാനിലം കായല്‍ വെട്ടിത്തെളിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കിയാല്‍ വേമ്പനാട്ടു കായലിലേക്ക് വെള്ളമൊഴുക്ക് അതി വേഗത്തിലാകുകയും പടിഞ്ഞാറന്‍ മേഖലയിലെ പ്രളയ ഭീതിയെ ഒരു പരിധി വരെ അതിജീവിക്കുകയും ചെയ്യും.
Tags : Nattuvishesham Local News water flow Vembanad Lake