x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര ക്വി​സ്

വെബ് ഡെസ്ക്
Published: August 9, 2026 12:46 AM IST | Updated: August 9, 2026 12:46 AM IST

ഫാ. ​ഗീ​വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ മെ​മ്മോ​റി​യ​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര ക്വി​സി​ൽ നി​ന്ന്.

കേ​ള​കം: കേ​ള​കം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ. ​ഗീ​വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ മെ​മ്മോ​റി​യ​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര ക്വി​സ് കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണു മ​ത്സ​രം ന​ട​ന്ന​ത്. 130 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ളും യ​ഥാ​ക്ര​മം 1,000, 750, 500 രൂ​പ വീ​തം പ്രൈ​സ്മ​ണി​യും ന​ൽ​കി. കു​ട്ടി​ക​ളി​ൽ ച​രി​ത്ര​ബോ​ധം വ​ള​ർ​ത്തു​ക, സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ ത്യാ​ഗ​ങ്ങ​ൾ ഓ​ർ​മി​ക്കു​ക, ദേ​ശ​സ്നേ​ഹം പ്ര​ച​രി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണു ക്വി​സ് സം​ഘ​ടി​പ്പി​ച്ച​ത്. സ​മ്മാ​ന​ദാ​നം ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പൈ​ലി വാ​ത്യാ​ട്ട് നി​ർ​വ​ഹി​ച്ചു. എ​സ്.​ടി. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ഐ. ഗീ​വ​ർ​ഗീ​സ്, ടി.​ജി. സു​രേ​ന്ദ്ര​ൻ, ത​ങ്ക​ച്ച​ൻ ക​പ്പി​ലാം​മു​റി, പു​ഷ്പ ത​ങ്ക​ച്ച​ൻ, റോ​യ് മു​ഞ്ഞ​നാ​ട്ട്, സി.​ജെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Freedom Struggle History Quiz

Recent News

Corehub Up