കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ നവീകരിച്ച കാത്ത് ലാബ് മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: മോഡേൺ ഹോ സ്പിറ്റലിന്റെയും നോബിൾ ഹാർട്ട് കെയറിന്റെയും സംയുകത സംരംഭമായ മോഡേൺ ഹാർട്ട് കെയറിന്റെ നവീകരിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം മന്ത്രി ഒ.ജെ. ജനീഷ് നിർവഹിച്ചു. ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. എ.കെ. അബ്ദുൾ ലത്തിഫ് അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എ.അബ്ദുൾ റഷീദ്, ഡോ. ഷൗജാദ് മുഹമ്മദ്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.എം. നാസർ, വാർഡ് കൗൺസിലർ രശ്മി ബാ ബു, മെഡിക്കൽ സൂപ്രണ്ട് ഡോ. പി.കെ. രാജഗോപാലാചാരി, ഹോസ് പിറ്റൽ ഡയറക്ടർ പി.എച്ച് . മുഹമ്മദ് ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News Cath lab inaugurated