x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷം 25 മു​ത​ല്‍ 29 വ​രെ; സം​ഘാ​ട​കസ​മി​തി രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: August 9, 2026 01:36 AM IST | Updated: August 9, 2026 01:36 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ര്‍: ജി​ല്ല​യി​ല്‍ 25 മു​ത​ല്‍ 29 വ​രെ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യി. 25 ന് ​ഒ​ന്നാം ഓ​ണ ദി​വ​സം തു​ട​ങ്ങി 29 ന് ​പു​ലി​ക്ക​ളി​യോ​ടെ ഓ​ണാ​ഘോ​ഷം സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ചെ​യ​ര്‍​മാ​നാ​യി ജി​ല്ല​യി​ലെ എം​പി​മാ​രെ​യും എം​എ​ല്‍​എ​മാ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി സം​ഘാ​ട​കസ​മി​തി രൂ​പീ​ക​രി​ച്ചു.  

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ച​ത്. യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ കെ. ​രാ​ജ​ന്‍, സ​നീ​ഷ്കു​മാ​ര്‍ ജോ​സ​ഫ്, സേ​വ്യ​ര്‍ ചി​റ്റി​ല​പ്പി​ള്ളി, രാ​ജ​ന്‍ ജെ. ​പ​ല്ല​ന്‍, മേ​യ​ര്‍ ഡോ. ​നി​ജി ജ​സ്റ്റി​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ്, ജി​ല്ലാ ക​ള​ക്ട​ര്‍ ശി​ഖ സു​രേ​ന്ദ്ര​ന്‍, സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ന​കു​ല്‍ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖ്, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എം. ​സ​ന്ദീ​പ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ.​സി. പ്രീ​തി, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News onagosham

Recent News

Corehub Up