x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്ത് മ​റി​യം വ​ലി​യ പ​ള്ളി​യി​ൽ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റം ഇ​ന്ന്

വെബ് ഡെസ്ക്
Published: August 9, 2026 02:37 AM IST | Updated: August 9, 2026 02:37 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: മാ​ർ​ത്ത് മ​റി​യം വ​ലി​യ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റം ഇ​ന്നു രാ​വി​ലെ 7.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ക്കും. 13നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കീ​ട്ട് അ​ഞ്ചി​നു സ്ലീ​വാ​രാ​ധ​ന. തു​ട​ർ​ന്ന് നേ​ർ​ച്ച ആ​ശീ​ർ​വാ​ദ​വും വി​വി​ധ​യി​നം പ​ച്ച​ക്ക​റി​വി​ത്തു​ക​ളു​ടെ സൗ​ജ​ന്യ​വി​ത​ര​ണ​വും. 14നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കീ​ട്ട് അ​ഞ്ചി​നു റം​ശാ​പ്രാ​ർ​ഥ​ന. തു​ട​ർ​ന്ന് ഏ​ഴി​നു മെ​ഴു​കു​തി​രി​പ്ര​ദ​ക്ഷി​ണം.

15നു ​രാ​വി​ലെ ഏ​ഴി​നു പെ​രു​ന്നാ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് സ്വാ​ത​ന്ത്ര​ദി​നാ​ഘോ​ഷ​വും നേ​ർ​ച്ച സ​മൂ​ഹ​സ​ദ്യ ആ​ശീ​ർ​വാ​ദ​വും. ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ഇ​ട​വ​ക​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന, ര​ക്ത​പ​രി​ശോ​ധ​ന, കേ​ൾ​വി​പ​രി​ശോ​ധ​ന, ദ​ന്ത​രോ​ഗ​നി​ർ​ണ​യം, ആ​യു​ർ​വേ​ദ​ക്യാ​ന്പ് എ​ന്നി​വ​യും ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​ന്പും കേ​ശ​ദാ​ന ക്യാ​ന്പും ന​ട​ക്കും.

Tags : Nattuvishesham Local News Flag hoisting ceremony

Recent News

Corehub Up