Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flag Hoisting Ceremony

Kottayam

വൈ​ക്ക​ത്ത​ഷ്ട​മി കൊ​ടി​യേ​റ്റ​റി​യി​പ്പ് ഭ​ക്‌​തി​സാ​ന്ദ്ര​മാ​യി

വൈ​ക്കം: ദ​ക്ഷി​ണ കാ​ശി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വൈ​ക്ക​ത്ത​ഷ്ട​മി മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള കൊ​ടി​യേ​റ്റ​റി​യി​ക്ക​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി. ക്ഷേ​ത്ര​ത്തി​ലെ പ്ര​ഭാ​ത പൂ​ജ​ക​ൾ ക​ഴി​ഞ്ഞാ​ണ് നൂ​റ്റാ​ണ്ടു​ക​ളാ​യി ന​ട​ന്നു വ​രു​ന്ന ആ​ചാ​രം ത​നി​മ ചോ​രാ​തെ ന​ട​ത്തി​യ​ത്.

ഈ ​ച​ട​ങ്ങി​ന്‍റെ അ​വ​കാ​ശി​യാ​യ കി​ഴ​ക്കി​നേ​ട​ത്ത് മൂ​സ​ത് പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഓ​ല​ക്കു​ട ചൂ​ടി ച​മ​യ​ങ്ങ​ളി​ല്ലാ​ത്ത ആ​ന​പ്പു​റ​ത്തേ​റി​യാ​ണ് ഉ​ത്സ​വ​വി​വ​രം വി​ളം​ബ​രം ചെ​യ്യാ​നാ​യി എ​ത്തി​യ​ത്. ഉ​ദ​യ​നാ​പു​രം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും പെ​രു​മ്പ​ള്ളി​യാ​ഴ​ത്ത് മ​ന​യെ പ്ര​തി​നി​ധി​ക​രി​ച്ച് അ​യ്യ​ർ​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലു​മെ​ത്തി കൊ​ടി​യേ​റ്റ് അ​റി​യി​പ്പ് ന​ട​ത്തി. തു​ട​ർ​ന്ന് വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​വു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ള്ള ഇ​ണ്ടം​തു​രു​ത്തി ഇ​ല്ല​ത്തേ​ക്ക് ഉ​ൽ​സ​വ കൊ​ടി​യേ​റ്റ് അ​റി​യി​ച്ചു. ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 108 ഊ​രാ​യ്മ​ക്കാ​രി​ൽ ഒ​ന്നാ​മ​താ​യു​ള്ള ഇ​ണ്ടം​തു​രു​ത്തി ഇ​ല്ല​ത്തി​ലെ​ത്തി ന​ട​ത്തു​ന്ന കൊ​ടി​യേ​റ്റ് അ​റി​യി​പ്പും വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ന​ൽ​കു​ന്ന ധാ​ന്യ പ​ക​ർ​ച്ച​യും അ​ഷ്ട​മി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്രാ​ത​ൽ​വ​ഴി​പാ​ടി​ന്‍റെ ആ​ദ്യ പ​ക​ർ​ച്ച ന​ൽ​കു​ന്ന​തും ഇ​ന്നും നി​ല​നി​ന്നു പോ​രു​ന്നു.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു വ​രെ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ജ​ന്മി​ക​രം ഇ​ല്ല​ത്തി​നു ന​ൽ​കി​യി​രു​ന്നെ​ന്ന് ഇ​ല്ല​ത്തി​ലെ കാ​ര​ണ​വ​രും ശ​ബ​രി​മ​ല മു​ൻ മേ​ൽ​ശാ​ന്തി​യു​മാ​യ നീ​ല​ക​ണ്ഠ​ൻ ന​മ്പൂ​തി​രി പ​റ​ഞ്ഞു. കൊ​ടി​യേ​റ്റ് അ​റി​യി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ണ്ടം​തു​രു​ത്ത് ഇ​ല്ല​ത്തു​ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് നീ​ല ക​ണ്ഠ​ൻ ന​മ്പൂ​തി​രി, മു​ര​ളി​ധ​ര​ൻ​ന​മ്പൂ​തി​രി, ഹ​രി​ഹ​ര​ൻ ന​മ്പൂ​തി​രി, വി​ഷ്ണു ന​മ്പൂ​തി​രി, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Latest News

Corehub Up