വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി മഹോത്സവത്തിന് മുന്നോടിയായി കൊടിയേറ്ററിയിക്കുന്നതിന് അവകാശിയായ കിഴക്കിനേടത്ത് മൂസത് പരമ്പ
വൈക്കം: ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന രാജ്യത്തെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി മഹോത്സവത്തിന് മുന്നോടിയായുള്ള കൊടിയേറ്ററിയിക്കൽ ഭക്തിസാന്ദ്രമായി. ക്ഷേത്രത്തിലെ പ്രഭാത പൂജകൾ കഴിഞ്ഞാണ് നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരം തനിമ ചോരാതെ നടത്തിയത്.
ഈ ചടങ്ങിന്റെ അവകാശിയായ കിഴക്കിനേടത്ത് മൂസത് പരമ്പരാഗത രീതിയിൽ ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്തേറിയാണ് ഉത്സവവിവരം വിളംബരം ചെയ്യാനായി എത്തിയത്. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് അയ്യർകുളങ്ങര ദേവീക്ഷേത്രത്തിലുമെത്തി കൊടിയേറ്റ് അറിയിപ്പ് നടത്തി. തുടർന്ന് വൈക്കം മഹാദേവ ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ള ഇണ്ടംതുരുത്തി ഇല്ലത്തേക്ക് ഉൽസവ കൊടിയേറ്റ് അറിയിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട 108 ഊരായ്മക്കാരിൽ ഒന്നാമതായുള്ള ഇണ്ടംതുരുത്തി ഇല്ലത്തിലെത്തി നടത്തുന്ന കൊടിയേറ്റ് അറിയിപ്പും വർഷത്തിൽ ഒരിക്കൽ നൽകുന്ന ധാന്യ പകർച്ചയും അഷ്ടമിയോടനുബന്ധിച്ചുള്ള പ്രാതൽവഴിപാടിന്റെ ആദ്യ പകർച്ച നൽകുന്നതും ഇന്നും നിലനിന്നു പോരുന്നു.
ഏതാനും വർഷങ്ങൾക്ക് മുമ്പു വരെ ക്ഷേത്രത്തിൽ നിന്നും ജന്മികരം ഇല്ലത്തിനു നൽകിയിരുന്നെന്ന് ഇല്ലത്തിലെ കാരണവരും ശബരിമല മുൻ മേൽശാന്തിയുമായ നീലകണ്ഠൻ നമ്പൂതിരി പറഞ്ഞു. കൊടിയേറ്റ് അറിയിപ്പുമായി ബന്ധപ്പെട്ട് ഇണ്ടംതുരുത്ത് ഇല്ലത്തു നടന്ന ചടങ്ങുകൾക്ക് നീല കണ്ഠൻ നമ്പൂതിരി, മുരളിധരൻനമ്പൂതിരി, ഹരിഹരൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Vaikathashtami Flag Hoisting Ceremony District News Local News