Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaikathashtami

Kottayam

വൈ​ക്ക​ത്ത​ഷ്ട​മി: ക​ലാ​മ​ണ്ഡ​പ​ത്തി​ൽ ആ​ര​വ​മു​യ​ർ​ത്തി ച​ല​ച്ചി​ത്രതാ​രം ദി​ലീ​പ്


വൈ​ക്കം: ക​ലേ​ശ​നാ​യ വൈ​ക്ക​ത്ത​പ്പ​ന്‍റെ സ​വി​ധ​ത്തി​ൽ ക​ല​യു​ടെ കേ​ളി​കൊ​ട്ട് ഉ​യ​ർ​ന്നു. ​വൈ​ക്ക​ത്ത​ഷ്ട​മി ഉ​ത്സ​വം വേ​ദി​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​ച്ച​വ​ർ​ക്കും തു​ട​ക്ക​ക്കാ​ർ​ക്കും ക​ലാ​വൈ​ഭ​വം പ്ര​ക​ട​മാ​ക്കാ​നു​ള്ള വേ​ദി​യാ​ണ്. ഇ​നി​യു​ള്ള 12 ഇ​ര​വു​പ​ക​ലു​ക​ൾ ക്ഷേ​ത്രന​ഗ​രി ഉ​ത്സ​വ സാ​ന്ദ്ര​മാ​കും.​ ച​ല​ച്ചി​ത്ര​താ​രം ദി​ലീ​പ് ഇ​ന്ന​ലെ രാ​വി​ലെ ക​ലാ​മ​ണ്ഡ​പ​ത്തി​ൽ തി​രി​തെ​ളി​ച്ച​തോ​ടെ​യാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.
ദി​ലീ​പ് വൈ​ക്കം ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത​റി​ഞ്ഞ് നൂ​റു​ക​ണ​ക്കി​നാ​ളു​കളാണ് എ​ത്തി​യ​ത്. ഭ​ക്ത​രു​മാ​യി സൗ​ഹൃ​ദം പ​ങ്കി​ട്ട ദി​ലീ​പ് പ​ല​രെ​യും ചേ​ർ​ത്തു​പി​ടി​ച്ചും കൈ​കൊ​ടു​ത്തും സ​ന്തോ​ഷം പ​ങ്കി​ട്ടു. ദി​ലീ​പി​ന്‍റെ ക​ഴി​ഞ്ഞ ചി​ത്രം പ്രി​ൻ​സ് ആ​ൻ​ഡ് ഫാ​മി​ലി​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​ലീ​പ് വൈ​ക്കം ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യി​രു​ന്നു.


ക​ഴി​ഞ്ഞ ചി​ത്രം വി​ജ​യി​ച്ച​തോ​ടെ പു​തി​യ ചി​ത്ര​ത്തിന്‍റെ പൂ​ജ​യും ദി​ലീ​പ് വൈ​ക്കം ക്ഷേ​ത്ര​ത്തി​ലാ​ണ് ന​ട​ത്തി​യ​ത്. വൈ​ക്കം ക്ഷേ​ത്ര​ത്തി​ൽ മു​മ്പ് പ​ല​ത​വ​ണ വ​ന്നി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ ദി​ലീ​പ് ത​ന്‍റെ മു​ത്ത​ച്ഛ​നും വൈ​ക്കം​കാ​ര​നാ​ണെ​ന്നു പ​റ​ഞ്ഞു.

Latest News

Corehub Up