വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി നാളിൽ എഴുന്നള്ളുന്ന ഉദയനാപുരത്തപ്പനെ വരവേൽക്കാൻ കൊച്ചാലുംചുവട് ഭഗവതി സന്നിധാനത്ത് ഏഴ് നിലയിൽ അലങ്കാരപ്പന്തൽ ഒരുക്കും. നൂറു കണക്കിന് നിലവിളക്കുകളും നിറപറകളും ഒരുക്കിയാണ് ഉദയനാപുരത്തപ്പന് വരവേൽപ്പ് നൽകുന്നത്.
അഷ്ടമി ഉൽസവത്തിന്റെ ഭാഗമായി കൊച്ചാലുംചുവട്ടിൽ 30, ഡിസംബർ അഞ്ച്, എഴ്,11 തീയതികളിൽ ശബരിമല മുൻ മേൽശാന്തി ഇണ്ടംതുരുത്തിമന നീലകണ്ഠൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടത്തും. വരവേൽപ്പ് നിധി സമാഹരണം എളംകുളം യമുന പണിക്കർ നിർവഹിച്ചു.