തിരുവമ്പാടി കൂവേലി ലെജന്‍ഡ്സ് സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും പുതുതായി നിര്‍മിച്ച ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെയും ഉദ്ഘാടനം ഞീഴൂര്‍ പ
കടുത്തുരുത്തി: തിരുവമ്പാടി കൂവേലി ലെജന്‍ഡ്സ് സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും പുതുതായി നിര്‍മിച്ച ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെയും ഉദ്ഘാടനം കൂവേലിയില് നടന്നു. ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റും ക്ലബ്ബിന്റെ മുഖ്യരക്ഷാധികാരിയുമായ ചെറിയാന് കെ. ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ക്ലബ് പ്രസിഡന്റ് സിജു ഓലിക്കല്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജോണിച്ചന് പൂമരത്തിങ്കൽ, തിരുവമ്പാടി പബ്ലിക് ലൈബ്രറി പ്രസിഡന്റ് സാജു മാഞ്ഞാലില്‍, സംഘാടക സമിതി കണ്‍വീനര്‍ സജിമോന്‍ സിറിയക് കോട്ടായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ലബ് അംഗങ്ങള്‍ക്കായി സൗഹൃദ ബാഡ്മിന്റ ണ് ടൂര്‍ണമെന്റും സംഘടിപ്പിച്ചു.
Tags : Legends Star Arts and Sports Club District News Local News inauguration badminton court