വൈസ് ചാൻസലറുടെ ജനാധിപത്യവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംജി യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് എസ്എ
അതിരമ്പുഴ: വൈസ് ചാൻസലറുടെ ജനാധിപത്യവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എംജി യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. വിസിയുടെ വിദ്യാർഥിവിരുദ്ധ നടപടികൾ പിൻവലിക്കുക, മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കുക, സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് അടിയന്തരമായി നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കവാടത്തിനു മുന്നിൽ മാർച്ച് തടഞ്ഞ പൊലിസ് പ്രവർത്തകർക്കുനേരേ ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ടോണി കുര്യാക്കോസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവി ഷാജി, ജില്ലാ സെക്രട്ടറി രാഹുൽ രാജേന്ദ്രൻ, പ്രസിഡന്റ് മുഹമ്മദ് അസ്ലം, ഇടുക്കി ജില്ലാ പ്രസിഡന്റ് അഖിൽ ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആദിത്യ എസ്. നാഥ്, നിഖിത മനോജ് എന്നിവർ പ്രസംഗിച്ചു.
Tags : SFI held a march District News Local News university