മുഖാമുഖം പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതനിലെ വിദ്യാര്‍ഥികളോട് സം
കോട്ടയം: ആഗ്രഹങ്ങള്‍ക്കൊത്ത് അതിരുകളില്ലാതെ സഞ്ചരിക്കണം. ലോകത്തില്‍ എവിടെയും ഭാവി ജീവിതം കെട്ടിപ്പടുക്കാം. പക്ഷെ, മാതാപിതാക്കളെയും പിന്നിട്ട വഴികളും മറന്നുപോകരുത്. അവര്‍ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യമുണ്ടാകരുത്.
സ്കൂള്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഈ ഓര്‍മപ്പെടുത്തല്‍ പലവട്ടം ആവര്‍ത്തിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളുമായുള്ള ജില്ലാ കളക്ടറുടെ പ്രതിവാര മുഖാമുഖ പരിപാടിയുടെ ആദ്യദിനമായ ഇന്നലെ കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതനിലെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
ആരോഗ്യകരമായ ഭാവിജീവിതം ഉറപ്പാക്കുന്നതിന് പഠനത്തിനൊപ്പം വ്യായാമത്തിനും കുട്ടികള്‍ സമയം കണ്ടെത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ കളക്ടര്‍ പദവിയിലെ അനുഭവങ്ങള്‍ മുതല്‍ ഫിറ്റ്നെസ് ടിപ്പുകള്‍ വരെ ചോദ്യങ്ങളായി ഉയര്‍ന്നു. ജില്ലാ പ്ലാനിംഗ് ഓഫിസര്‍ പി.എം. അമാനത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജസ്റ്റിന് ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
Tags : Do not leave your parents District News Local News Collector