x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുലമണ്ണിലെ അ​പ​ക​ട​ക്കെ​ണി കാ​ണാ​തെ അ​ധി​കൃ​ത​ർ


Published: November 20, 2026 01:53 AM IST | Updated: November 20, 2026 01:53 AM IST

അ​പ​ക​ട​ക്കെ​ണി​യാ​യ ഗ്രി​ല്ല്.

കൊ​ട്ടാ​ര​ക്ക​ര : ന​ഗ​ര​ത്തി​ൽ പു​ല​മ​ൺ ഫെ​യ്ത്ത് ഹോ​മി​നു സ​മീ​പം എം​സി റോ​ഡി​ലേ​ക്കെ​ത്തു​ന്ന ടി​ബി ജം​ഗ്ഷ​ൻ-​പു​ല​മ​ൺ റോ​ഡി​ലെ ഓ​ട​യ്ക്കു മു​ക​ളി​ലെ ഇ​രു​മ്പ് ഗ്രി​ല്ലു​ക​ൾ അ​പ​ക​ട​ക്കെ​ണി​യാ​യി​ട്ട് മാ​സ​ങ്ങ​ൾ. ദി​വ​സ​വും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടും അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ല്ല.എം​സി റോ​ഡി​ൽ പു​ല​മ​ണി​ൽ​ നി​ന്ന് കൊ​ട്ടാ​ര​ക്ക​ര-​ഓ​യൂ​ർ റോ​ഡി​ൽ ടി​ബി ജം​ഗ്ഷ​നി​ലെ​ത്താ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​യ​തി​നാ​ൽ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​റോ​ഡി​ലൂ​ടെ ഇ​രു​ഭാ​ഗ​ത്തേ​ക്കും ക​ട​ന്നു​പോ​കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ ഒ​രു​പ​രി​ധി​വ​രെ കു​റ​യ്ക്കു​ന്ന​തും ഈ ​പാ​ത​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ എം​സി റോ​ഡി​ലേ​ക്ക്‌ ഇ​റ​ങ്ങു​ന്നി​ട​ത്താ​ണ് ഗ്രി​ല്ലു​ക​ളു​ള്ള​ത്. ഇ​റ​ക്ക​മി​റ​ങ്ങി​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്ന ഗ്രി​ല്ലി​ൽ കു​ടു​ങ്ങു​ന്നു. സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​ലേ​റെ​യും.

യാ​ത്ര​ക്കാ​രു​ടെ കാ​ൽ ഇ​രു​മ്പ്‌ ഗ്രി​ല്ലി​ൽ കു​ടു​ങ്ങി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്നു. ചെ​റി​യ വാ​ഹ​ന​ങ്ങ​ളു​ടെ ബ​മ്പ​ർ ഉ​ര​സു​ക​യും ത​ക​രു​ക​യും ചെ​യ്യു​ന്നു. മു​ൻ​ച​ക്ര​ങ്ങ​ൾ ക​യ​റു​മ്പോ​ൾ​ത​ന്നെ ഗ്രി​ല്ലു​ക​ൾ കൂ​ടു​ത​ൽ താ​ഴ​ത്തേ​ക്ക് അ​മ​രു​ക​യും ച​ക്ര​ങ്ങ​ൾ ഗ്രി​ല്ലി​ന്‍റെ വ​ക്കി​ലെ കൂ​ർ​ത്ത ഇ​രു​മ്പു​പാ​ളി​യി​ൽ​ത​ട്ടി കീ​റു​ക​യും ചെ​യ്യു​ന്നു. റോ​ഡു​നി​ര​പ്പി​ൽ നി​ൽ​ക്കേ​ണ്ട ഗ്രി​ല്ലു​ക​ൾ​ത​ക​ർ​ന്ന് താ​ഴ്ന്നു​തു​ട​ങ്ങി. ഏ​റെ നാ​ളാ​യി തു​ട​രു​ന്ന അ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടും ഗ്രി​ല്ലു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്തോ കെ​എ​സ്ടി​പി​യോ ത​യാ​റാ​യി​ട്ടി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ഫ​ണ്ടി​ല്ലെ​ന്ന ന്യാ​യം കെ​എ​സ്ടി​പി പ​റ​യു​മ്പോ​ൾ നി​ർ​മാ​ണം ന​ട​ത്തേ​ണ്ട​ത് കെ​എ​സ്ടി​പി​യു​ടെ ചു​മ​ത​ല​യാ​ണെ​ന്ന ന്യാ​യ​മാ​ണ് പൊ​തു​മ​രാ​മ​ത്തി​നു​ള്ള​ത്. ഇ​നി​യും കാ​ത്തി​രു​ന്നാ​ൽ ഗ്രി​ല്ല് പൂ​ർ​ണ​മാ​യി ത​ക​രു​ക​യും പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​ല​യ്ക്കു​ക​യും ചെ​യ്യും. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ക്കാ​ൻ ഇ​തു കാ​ര​ണ​മാ​കും. ത​ക​ർ​ന്ന ഗ്രി​ല്ലു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Tags : Authorities Fail District News Local News

Recent News

Corehub Up